സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ സാഹിത്യ നോബേല്‍ ഓര്‍മകളുടേയും വൈകാരിതയുടേയും എഴുത്തുകാരന് കസുവോ ഇസിഗുറോയ്ക്ക്. ജാപ്പനീസ് വംശജനായ ഇംഗ്ലീഷ് എഴുത്തുകാരനായ കസുവോ ഇസിഗുറോ മുമ്പ് നാലു തവണ മാന്‍ബുക്കര്‍ പുരസ്കാരത്തിന് ശുപാര്‍ശ ചെയ്യപ്പെട്ട വ്യക്തിയാണ്. 64 കാരനായ ഇസിഗുറോ 1989 ല്‍ ദി റിമെയിന്‍സ് ഓഫ് ദി ഡേ എന്ന പുസ്തകത്തിലൂടെ ഇസിഗുറോ ബുക്കര്‍ പുരസ്കാരം നേടിയിരുന്നു.
തെക്കുപടിഞ്ഞാറന്‍ ജപ്പാനിലെ നാഗസാക്കിയിലാണ് ഇസുഗുറോയുടെ ജനനം. 1960 ല്‍ ഇസിഗുറോയ്ക്ക് അഞ്ച് വയസ് മാത്രം പ്രായമുള്ളപ്പോള്‍ മാതാപിതാക്കള്‍ അദ്ദേഹത്തിനും മറ്റ് രണ്ട് പെണ്‍മക്കള്‍ക്കുമൊപ്പം ബ്രിട്ടനിലേക്ക് കുടിയേറി. നോവലിസ്റ്റും ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ ഇസിഗുറോ സമകാലിക ഇംഗ്ലീഷ് സാഹിത്യകാരന്മാരില് പ്രമുഖനാണ്.
തന്റെ നോവലുകളിലെ വൈകാരികമായ എഴുത്തിലൂടെ ഇസിഗുറോ മനുഷ്യന്റെ ലോകവുമായുള്ള മായികബന്ധത്തിന്റെ അഗാധതയെ വരച്ചുകാട്ടുന്നതായി പുരസ്കാര നിര്‍ണയ സമിതി വിലയിരുത്തി. എ പെയില്‍ വ്യൂ ഓഫ് ഹില്‍സ്, ആന്‍ ആര്‍ട്ടിസ്റ്റ് ഓഫ് ദി ഫ്ലോട്ടിംഗ് വേള്‍ഡ്, ദി അണ്‍കണ്‍സോള്‍ഡ്, വെന്‍ വീ വെയര്‍ ഓര്‍ഫന്‍സ്, നെവര്‍ ലെറ്റ് മി ഗോ, ദി ബറീഡ് ജിയാന്റ് എന്നിവയാണ് അദ്ദേഹത്തിന്റെ നോവലുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല