സ്റ്റോക്ക് ഓണ്‍ ട്രെന്റ് യുകെ കെസിഎ (കേരള കള്‍ച്ചറല്‍ അസോസിയേഷന്‍) ന്റെ 2015-2016ലേക്കുള്ള പുതിയ ഭരണസമിതിയെ സൗബിച്ചന്‍ കോശി നയിക്കും. ഏപ്രില്‍ 18ന് എസ്ഒടിയില്‍ നടന്ന വിഷു ഈസ്റ്റര്‍ പരിപാടിയില്‍ 2015-16ലേക്കുള്ള പുതിയ ഭരണാംഗങ്ങളെ തെരഞ്ഞെടുത്തു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ അത്ഭുത വിസ്മയം തീര്‍ത്ത് അരങ്ങേറി.
പുതിയ പ്രസിഡന്റായി സോബിച്ചന്‍ കോശിയേയും സെക്രട്ടറിയായി ജോസ് വര്‍ഗീസിനെയും ട്രഷററായി മാര്‍ട്ടിന്‍ മാത്യുവിനെയും തുടര്‍ന്ന് നടന്ന എക്‌സിക്യൂട്ടീവ് കമ്മറ്റി ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. 19 അംഗ കമ്മറ്റിയില്‍ വൈസ് പ്രസിഡന്റായി അനില്‍ പുതുശ്ശേരി, ജോയിന്റ് സെക്രട്ടറി സുദേഷ് തോമസ്, ജോയിന്റ് ട്രഷറര്‍ സജി മാത്യു, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ റിന്റോ റോക്കി, സ്‌കൂള്‍ ഓഫ് കെസിഎയുടെ കോര്‍ഡിനേറ്ററായി ബിനോയ് ചാക്കോ, ഡോ ശാലിനി സുമോദ്, ജോര്‍ജ് എന്നിവരെയും കെസിഎയുടെ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ടീമിലേക്ക് രാജീവ് വാവ, റോയ് എന്നിവരെയും തെരഞ്ഞെടുത്തു. അനൂപ് പാപ്പച്ചന്‍, ജ്യോതിസ്, ഫിലിപ്പ് മാത്യു, മിനി ബാബു, ജോളി ജോസ്, മേരി ബ്ലസണ്‍, സോക്രട്ടീസ്, ഷിജി ജോയ് എന്നിവരെയും കമ്മറ്റിയിലേക്ക് തെരഞ്ഞെടുത്തു. ബിജു മാത്യു ജോസ് ജോസഫ് എന്നിവര്‍ ഒരുക്കിയ ഡിന്നര്‍ അതിഗംഭീരമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല