ലണ്ടന്‍: കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് യുകെയുടെ നേതൃത്വത്തില്‍ വാര്‍ഷിക ധ്യാനം സംഘടിപ്പിച്ചു. കുടുംബ നവീകരണം, പരിശുദ്ധാത്മാ അഭിഷേകം, മരിയ ഭക്തി, സന്ധ്യാ കുടുംബ പ്രാര്‍ത്ഥന എന്നീ മേഖലകളില്‍ ശക്തമായ വചന ശ്രുശ്രൂഷകളാണ് കെസിഎയുടെ ധ്യാനത്തില്‍ പ്രഘോഷിച്ചത്.
ലോക പ്രശസ്ത ധ്യാന ഗുരുവും പോട്ട ഡിവൈന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറകറ്ററും ആയ ഫാ: ജോര്‍ജ് പനയ്ക്കല്‍ വി സി ആണ് വാര്‍ഷിക ധ്യാനത്തിന് നേതൃത്വം നല്‍കിയത്. ഫാ: സ്റ്റീവന്‍ ജി. കുളകയത്തില്‍ ( സെക്രട്ടറി, കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൌണ്‍സില്‍; ഡപ്യൂട്ടി സെക്രട്ടറി കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൌണ്‍സില്‍) ഫാ: ജോണ്സന്‍ അലക്സാണ്ടര്‍ (സ്പിരിച്ച്വല്‍ ഡയറകറ്റര്‍ ഓഫ് കെ സി എ, യുകെ കേരള കംയൂനിട്ടിയുറെ ചാപ്ലിന്‍) എന്നിവര്‍ സഹ കാര്‍മികരും ശ്രുശ്രൂഷകളില്‍ പങ്കാളികളാകുകയും ചെയ്തു.
ജേക്കബ് തോമസ് തന്റെ ജീവിത നവീകരണം മൂലം വൈകല്യം മാറിയ അത്ഭുത സാക്ഷ്യവും ധ്യാനത്തില്‍ പങ്കുവെച്ചത് ഏവരിലും വലിയ വ്യത്യാസം ഉളവാക്കി. പോട്ടയില്‍ ധ്യാനത്തില്‍ പങ്കു ചെരുമ്പോളാണ് ഈ അനുഗ്രഹം പ്രാപിച്ചത്. ആഗസ്റ്റ് 15 മുതല്‍ 27 വരെ ഈസ്റ്റ്ഹാം, ക്രോയിഡോണ്‍, മാനോര്‍ പാര്‍ക്ക്, അപ്ടണ്‍ പാര്‍ക്ക്, സൌത്ത് വാല്‍ എന്നീ ആത്മീയ കേന്ദ്രങ്ങളിലായിരുന്നു കെ സി എ ധ്യാനം സംഘടിപ്പിച്ചത്.
28 ന് അഞ്ഞൂറോളം വിശ്വാസികള്‍ പങ്കെടുത്ത ധ്യാനത്തിന്റെ സമാപനമായ് നടത്തിയ വാര്‍ഷിക ഐല്‍സ്ഫോര്‍ഡ് തീര്താടണം മരിയ ഭക്തിസാന്ദ്രമായ്. ഉത്തരീയം മാതാവ് വിശുദ്ധനായ സൈമണ്‍ സ്റ്റോക്കിന് നല്‍കിയ ഈ വിശുദ്ധ തീര്‍ഥാടന കേന്ദ്രത്തില്‍ ഫാ: ജോര്‍ജ് പനയ്ക്കല്‍ വിശുദ്ധ കുര്‍ബാന അവതരിപ്പിച്ചു.
ഉച്ചയ്ക്ക് ശേഷം ജവവാലറാലി പ്രയറിയുടെ പരിസരത്തായ് നടത്തി. ദിവ്യ കാരുണ്യ ആശീര്‍വാദത്തോടെ രണ്ടാഴ്ച നീണ്ടു നിന്ന ശ്രുശ്രൂഷകള്‍ക്ക് സമാപനമായ്. കെ സി എ പ്രസിഡണ്ട് ബാസ്റ്റ്യന്‍ ബെനറ്റ് സ്വാഗതവും ജോയിന്‍ സെക്രട്ടറി ജോസഫ് ഗോമസ് നന്ദിയും പ്രകാശിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല