കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചെസ്റ്ററിന്റെ(കെ.സി.എ.എം) ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായുള്ള കരോളിനു നാളെ തുടക്കമാകും. വുഡ്സ് പാര്‍ക്ക്, ക്രോസ്ആക്രസ്,ഷാര്‍സ്റ്റാന്‍ എന്നിവടങ്ങളിലാവും നാളത്തെ കരോള്‍.
വ്യാഴാഴ്ച്ച ബെഞ്ചില്‍, ന്യൂവാല്‍ഗ്രില്‍, ബാഗുളി മേഖലകളിലും വെള്ളിയാഴ്ച നോര്‍ത്തേന്‍ മൂര്‍, റ്റിമ്പേര്‍ളി സ്ഥലങ്ങളിലും ശനിയാഴ്ച സ്റ്റോക്ക് പോര്‍ട്ട്, റഷോം , ഡിഡ്സ്മ്പുരി മേഖലകളിലും ഉള്ള അസോസിയേഷന്‍ കുടുംബങ്ങളിലൂടെയാണ് കരോള്‍ നടക്കുക. ക്രിസ്മസ് കരോളില്‍ പങ്കെടുക്കാന്‍ ഏവരെയും പ്രസിഡന്റ് ജോസ് ജോര്‍ജ്, സെക്രട്ടറി ബിജു ആന്റണി എന്നിവര്‍ സ്വാഗതം ചെയ്തു.
അസോസിയേഷന്റെ ക്രിസ്മസ് ആഘോഷങ്ങള്‍ ജനുവരി ഏഴാം തീയതി രാവിലെ യോ മുതല്‍ വിഥിന്‍ഷോ സെന്റ് ആന്റണീസ് സ്കൂള്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല