1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 31, 2011

സാബു ചുണ്ടക്കാട്ടില്‍

കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്റര്‍ (KCAM) സാമൂഹിക പ്രതിബദ്ധത ലക്ഷ്യമാക്കി രൂപീകരിച്ച കെ.സി.എ.എം ചാരിറ്റബിള്‍ട്രസ്റ്റ്, യു.കെ യിലെ മറ്റ് സംഘടനകള്‍ക്ക് മാതൃകയാകുന്നു.
ട്രസ്റ്റ് രൂപീകരിച്ച് ചുരുങ്ങിയനാളുകള്‍ പിന്നിടുമ്പോള്‍ തന്നെ ഉറ്റവരും ഉടയവരും ഇല്ലാതെ മരണസന്നരായവര്‍ക്ക് കൈതാങ്ങാകുന്ന താമരശ്ശേരി രൂപതയിലെ കരുണാഭവന് ആയിരം പൗണ്ട് കൈമാറി. താമരശ്ശേരി രൂപതയിലെ സിസ്റ്റേഴ്‌സ് ഓഫ് ഡെസ്റ്റിട്ട്യൂട്ടുമായി ചേര്‍ന്നാണ് കരുണാഭവന്‍ പ്രവര്‍ത്തിക്കുന്നത്. നിരാലംബരായ നൂറുകണക്കിനാളുകളെയാണ് കരുണാഭവന്‍ പരിപാലിക്കുന്നത്.

2010 ല്‍ രൂപീകൃതമായ മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ പ്രധാന അജണ്ടകളില്‍ ഒന്നായിരുന്നു ചാരിറ്റി പ്രവര്‍ത്തനം. ഇതിന്റെ ആദ്യ പടിയായി റെഡ്‌ക്രോസുമായി ചേര്‍ന്ന് അസോസിയേഷന്‍ വസ്ത്രങ്ങളും പണവും സമാഹരിച്ച് നല്‍കിയിരുന്നു. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് കാത്തലിക് അസോസിയേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന ഉപവിഭാഗത്തിന് രൂപം നല്‍കിയത്. ഇതിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി ബാങ്ക് അക്കൗണ്ടുകളും ഒരു മാനേജ്‌മെന്റ് കമ്മറ്റിയും പ്രവര്‍ത്തിച്ചു വരുന്നു. പ്രധാനമായും അസ്സോസിയേഷന്‍ കുടുംബങ്ങളില്‍ നിന്നുള്ള സംഭാവനകളും, ടൂര്‍ പ്രോഗ്രാമുകളില്‍ നിന്നും ലഭിക്കുന്ന പണവുമാണ് പ്രധാന വരുമാന സ്രോതസ്. ഒപ്പം അസോസിയേഷന്‍ അംഗങ്ങളുടെ ഭവനങ്ങള്‍ വഴിയായി ചാരിറ്റി ബോക്‌സുകളും നല്‍കിയിട്ടുണ്ട്.

യു.കെ യിലെ മലയാളികള്‍ക്കിടയില്‍ ഒരു മത സംഘടന നേതൃത്വം നല്‍കുന്ന ആദ്യത്തെ ചാരിറ്റബിള്‍ ട്രസ്റ്റു കൂടിയാണ് ഇത്. കൊട്ടിഘോഷിക്കാതെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച് ചുരുങ്ങിയകാലം കൊണ്ട് മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്‍ യു.കെ യിലെ മലയാളി സമൂഹത്തിനിടയില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് കൈവരിച്ചത്. ഇതില്‍ പ്രസിഡന്റ് ജോസ് ജോര്‍ജ്ജിനും സെക്രട്ടറി ബിജു ആന്റണിയ്ക്കും ഒപ്പം മുഴുവന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ക്കും അഭിമാനിക്കാം. വരും ദിവസങ്ങളില്‍ ഒട്ടേറെ ജനോപകാര പ്രദമായ പദ്ധതികള്‍ നടപ്പിലാക്കി, ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങാകുവാന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നിലകൊള്ളുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

അസോസിയേഷന്റെ ക്രസ്തുമസ് പുതുവര്‍ഷ ആഘോഷങ്ങള്‍ ജനുവരി ഏഴാം തീയതി വിപുലമായ പരിപാടികളോടെ മിഥിന്‍ഷോ സെന്റ് ആന്റണീസ് സ്‌കൂള്‍ഹാളില്‍ നടക്കും. രാവിലെ 10ന് ആഘോഷപൂര്‍വ്വമായ ദിവ്യബലിയോടെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് പൊതുസമ്മേളനവും വിവിധകലാപരിപാടികളും അരങ്ങേറും. അസോസിയേഷന്‍ ജന്മംകൊണ്ട് രണ്ടുവര്‍ഷക്കാലം പൂര്‍ത്തിയാകുന്ന ഈ മഹനീയ മുഹൂര്‍ത്തത്തിലേക്ക് ഏവരേയും ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് kcam.co.uk. website സന്ദര്‍ശിക്കുക. അസോസിയേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിലേക്ക് സംഭാവന ചെയ്യുവാന്‍ താല്പര്യമുള്ളവര്‍ക്ക് താഴെകൊടുത്തിരിക്കുന്ന ബാങ്ക് ഡീറ്റെയില്‍സ് ഉപയോഗിക്കാവുന്നതാണ്.

KCAM Charitable Trust Account No: 65612329
Sort Code : 60 – 15 – 25.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.