കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ (കെസിഎഎം) വണക്കമാസ ആചരണം മെയ് ഒന്നുമുതല്‍ 31 വരെ തിയതികളില്‍ നടക്കും. കത്തോലിക്കാസഭയോട് ചേര്‍ന്ന് മരിയഭക്തി പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് തുടര്‍ച്ചയായി മൂന്നാം വര്‍ഷവും അസോസിയേഷന്‍ വണക്കമാസ ആചരണം നടത്തുന്നത്.
അസോസിയേഷന്റെ ഏഴ് കുടുംബയൂണിറ്റുകള്‍ കേന്ദ്രീകരിച്ചാണ് മെയ്മാസ വണക്കം നടക്കുക. സമാപന ദിവസമായ മുപ്പത്തിഒന്നാം തിയതി കുടുംബകൂട്ടായ്മയും പ്രത്യേകപ്രാര്‍ത്ഥനകളും സ്നേഹവിരുന്നും നടക്കും. അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വാല്‍സിഗാമിലേക്കുള്ള തീര്‍ത്ഥയാത്ര മെയ്മാസം അഞ്ചാം തിയതി നടക്കും.
തീര്‍ത്ഥയാത്രയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ അസോസിയേഷന്‍ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളുമായോ സ്പിരിച്വല്‍ കോഡിനേറ്റര്‍ നോയല്‍ ജോര്‍ജുമായോ ബന്ധപ്പെടണം- 07830044268.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല