1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 7, 2012


സ്റോക്ക്: കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്‍, സ്റോക്ക് ഓണ്‍ ട്രെന്റ്ന്റെ ഓണാഘോഷങ്ങള്‍ സെപ്റ്റംബര്‍ 8ന് ശനിയാഴ്ച ട്രെന്റ്വെയ്ലിലുള്ള സെന്റ് തെരെസാസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നു. വ്യത്യസ്തവും ആകര്‍ഷകവുമായ പരിപാടികളിലൂടെ ഗംഭീരമായ ഓണാഘോഷത്തിനാണ് കെ.സി.എ സ്റോക്ക് ഓണ്‍ ട്രെന്റ് വേദിയാവുന്നത്.

ശനിയാഴ്ച രാവിലെ 9 മണിക്ക് കുട്ടികളുടെ പ്രസംഗ മത്സരത്തോടെ പരിപാടികള്‍ക്ക് തുടക്കമിടും. തുടര്‍ന്ന് 10.30 തിന് ഓണം സ്പെഷ്യല്‍ സെമിക്ളാസ്സിക്കല്‍ ഫ്യൂഷന്‍ നൃത്ത വിരുന്നോടെ ആരംഭിക്കുന്ന കലാപരിപാടികളില്‍ തിരുവാതിരയും, സ്റോക്ക് സ്റുഡന്റ്സിന്റെ സിനിമാറ്റിക് ഡാന്‍സും, ഗാനമേളയുമെല്ലാം ഒന്നിക്കുന്ന കലാവിരുന്നിനു ശേഷം ആവേശകരമായ വടംവലി, കുടം തല്ലല്‍, പുറകോട്ട് നടത്തം തുടങ്ങിയ മത്സരങ്ങളും ഒപ്പം വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും

വിലാസം-

St Tereras Primary School
Trent Vally
Stoke On Trent
St4 6sp
Ph :Rajeev-07891310743

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.