1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 8, 2011

മുല്ലപെരിയാര്‍ വിഷയത്തില്‍ ജനലക്ഷങ്ങളുടെ ജീവനും സ്വത്തിനും പുല്ലുവില കല്‍പ്പിക്കാതെ രാഷ്ട്രീയം കളിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതിനും , സ്വന്തം നാടിനും സമൂഹത്തിനും വേണ്ടി മരണമുഖത്ത് നിന്ന് സമരം നടത്തുന്ന പതിനായിരങ്ങള്‍ക്ക് പിന്തുണ അറിയിക്കുന്നതിനും വേണ്ടി കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ സ്വാന്സീയുടെ നേത്രത്വത്തില്‍ സ്വാന്‍സീ സിറ്റി സെന്ററില്‍ കാമ്പൈന്‍ നടത്തി.

ഡിസംബര്‍ 6 , ചൊവാഴ്ച നടത്തിയ “ACT Now ” എന്ന വണ്‍ ഡേ കാമ്പൈനില്‍ സ്വാന്‍സീ സിറ്റി ചുറ്റി പദയാത്ര നടത്തുകയും , മുല്ലപെരിയാര്‍ ഡാമിന്റെ ചരിത്രത്തെയും , തല്സ്ഥിതിയെയും , നിലവിലുള്ള തര്‍ക്കങ്ങളെയും , ഡാം തകര്‍ന്നാല്‍ ഉണ്ടാകാവുന്ന ഭവിഷതുകളെയും കുറിച്ച് വിവരിക്കുന്ന ലീഫ് ലെറ്റ്സ് വിതരണം ചെയ്കയും ചെയ്തു.

സ്വാന്സിയിലെ ബ്രിട്ടീഷ്‌ സമൂഹത്തില്‍ നിന്നും വളരെയധികം പ്രോത്സാഹ ജനകമായ പിന്തുണയാണ് കാമ്പൈയിനു ലഭിച്ചത്. കേരളത്തില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ള പലര്‍ക്കും ഈ വാര്‍ത്തകള്‍ അവിശ്വസനീയമായിരുന്നു.

എന്താണ് നിങ്ങളുടെ ഗവണ്മെന്റ് ഇങ്ങനെ…? , ഇതാണോ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ..? , നിങ്ങള്‍ എന്താണ് ഇത്രയും നാള്‍ പ്രതികരിക്കാതിരുന്നത് …..? തുടങ്ങിയ ബ്രിട്ടീഷ്‌ സമൂഹത്തിന്റെ “ചാട്ടുളി”കളായി പതിച്ച ചോദ്യങ്ങള്‍ ഈ വിഷയത്തില്‍ മലയാളികള്‍ കാണിക്കുന്ന നിസങ്ങതക്കുള്ള പ്രതിഫലവും , പ്രവാസി മലയാളി സംഘടനകള്‍ ആലസ്യം വിട്ടുണര്‍ന്നു ഈ വിഷയത്തില്‍ പ്രതികരിക്കെണ്ടതിന്റെ ആവശ്യകത നമ്മളെ ബോദ്യപ്പെടുതുന്നതും ആയിരുന്നു.

കാംപൈയിന്റെ തുടര്‍ച്ചയായി കേരളത്തിലെ ജനങളുടെ ജീവനും , സ്വത്തിനും സംരക്ഷണം നല്‍കേണ്ട നടപടികള്‍ ഉടനടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് ഇന്ത്യന്‍ പ്രധാന മന്ത്രിക്കും , പ്രതിരോധ മന്ത്രി എ. കെ ആന്റണിക്കും , കേരള മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിക്കും കത്തുകള്‍ അയക്കുന്നതിനും അസോസിയേഷന്‍ തീരുമാനിച്ചു.

ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായി മാറിയേക്കാവുന്ന മുല്ലപെരിയാര്‍ വിഷയത്തിന്റെ തീവ്രതയും , മാനുഷിക മൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്ന ജനലക്ഷങ്ങളുടെ നിസഹായാവസ്ഥയും ലോക സമൂഹത്തിനു മുന്‍പില്‍ തുറന്നു കാണിക്കുവാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മറ്റു കേരള പ്രവാസി സംഘടനകളും മുന്‍പോട്ടു വരണമെന്ന് KCA SWANSEA വിനയത്തോടെ ഈ അവസരത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.