മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററിലും പരിസര പ്രദേശങ്ങളിലും മോഷണം വ്യാപകമായതിനെ തുടര്‍ന്നു രൂപമാ കൊടുത്ത കേരള കമ്യൂണിറ്റി ആക്ഷന്‍ കൌണ്‍സിലിന്റെ യോഗം ഇന്ന് മാഞ്ചസ്റ്ററില്‍ നടക്കും. ബാഗുളി സെന്റ് മാര്‍ട്ടിന്‍സ് ഹാളില്‍ വൈകുന്നേരം ആറു മുതലാണ് യോഗം ആരംഭിക്കുക. മാഞ്ചസ്റ്ററിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ അസോസിയേഷന്‍ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.
വിന്‍റര്‍ ആരംഭിച്ചതോടെ മലയാളി കുടുംബങ്ങളില്‍ വ്യാപക മോഷണമാണ് അരങ്ങേറുന്നത്, ഇതിനു തടയിടുന്നതിനും പ്രശ്നം അധികാരികളുടെ മുന്‍പില്‍ എത്തിക്കുന്നതിനും വേണ്ടിയാണ് ആക്ഷന്‍ കൌണ്‍സിലിന് രൂപം നല്‍കിയത്. മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍, മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍, നോര്‍ത്ത് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍, യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍, കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്റര്‍, ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍, മാഞ്ചസ്റ്റര്‍ ക്ലാനായ കാത്തലിക് അസോസിയേഷന്‍, സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍,റോച്ച് ടെയില്‍ മലയാളി അസോസിയേഷന്‍, ട്രഫോര്‍ഡ് മലയാളി അസോസിയേഷന്‍, പ്രവാസി കേരള കോണ്‍ഗ്രസ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.
അസോസിയെഷനുകളുടെ നേതൃത്വത്തില്‍ മോഷണ വിവരങ്ങള്‍ ശേഖരിക്കുകയും ഒപ്പ് ശേഖരണം നടത്തിയും ജനപ്രതിനിധികള്‍ക്കും പോലീസ് അധികാരികള്‍ക്കും നല്‍കുക എന്നതാണ് പ്രധാന ലക്‌ഷ്യം. ഇതിന്റെ ഭാഗമായി രൂപീകരിച്ച kcac2011@gmail.com ലേക്ക് നാല്പതോളം പരാതികള്‍ ഇതുവരെ ലഭിച്ചു കഴിഞ്ഞു. മോഷണം വ്യാപകമായതോടെ മലയാളി സമൂഹത്തെ ബോധാവല്‍ക്കരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. മോഷണത്തിന് ഇരയായ കുടുംബങ്ങള്‍ക്കും യോഗത്തില്‍ പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ളവര്‍ ഇതൊരു അറിയിപ്പായി സ്വീകരിച്ചു യോഗത്തില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
St. Martins Church Hall
Bowland Road
M231LX
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല