മാഞ്ചസ്റ്റര്‍: ക്രൈസ്തവര്‍ അതീവ വിശുദ്ധമായി കാണുന്ന അന്ത്യ അത്താഴ വിരുന്നിനെ മോര്‍ഫിംഗ് ചെയ്തു വികൃതമായി ചിത്രീകരിച്ച സി.പി.ഐ.എം നടപടി ക്രിസ്തീയ വിശ്വാസത്തോടുള്ള കനത്ത വെല്ലുവിളി ആണെന്ന് കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്റര്‍ വ്യക്തമാക്കി.
രാഷ്ട്രീയ ലാഭാങ്ങള്‍ക്ക് വേണ്ടി മതങ്ങളെ ഉപയോഗിക്കുന്ന നടപടി ശരിയല്ല. വിശ്വാസികളെ വേദനിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ മാറി നില്‍ക്കണമെന്നും അസോസിയേഷന്‍ എക്സിക്യൂട്ടീവ് കമ്മറ്റി അറിയിച്ചു. വിശുദ്ധമായ അന്ത്യ അത്താഴ രംഗത്ത് യേശുവിന് പകരം ഒബാമയേയും ശിഷ്യന്മാരായി കോണ്‍ഗ്രസ്, ബി.ജെ.പി നേതാക്കളെയും പ്രതിഷ്ടിച്ച് സ്ഥാപിച്ച ബോര്‍ഡ് വിശ്വാസികളില്‍ കടുത്ത രോഷം പടര്‍ത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല