കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ രണ്ടാമത് ലൂര്‍ദ്ദ് പാരിസ് തീര്‍ഥാടനം ഈ മാസം 22 മുതല്‍ 27 വരെ നടക്കും. 22 നു മാഞ്ചസ്റ്ററില്‍ നിന്നും സ്പെഷല്‍ കോച്ചില്‍ യാത്ര തിരിക്കുന്ന സംഘം ബര്‍ണദിത്താ പുണ്യവതിക്ക് പരിശുദ്ധ മാതാവ് 18 പ്രാവശ്യം പ്രത്യക്ഷപ്പെട്ട ലൂര്‍ദും പാരിസും സന്ദര്‍ശിക്കും. രണ്ടു ദിവസം ലൂര്‍ദില്‍ ചിലവഴിക്കുന്ന സംഘം പാരീസിലെ ഡിസ്നിലാന്‍ഡ്, ഈഫല്‍ ടവര്‍, കത്തീഡ്രലുകള്‍ തുടങ്ങി ഒട്ടനവധി സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. കഴിഞ്ഞ ജൂണില്‍ അസോസിയേഷന്റെ പ്രഥമ ലൂര്‍ദ് പാരീസ് തീര്‍ഥാടനം നടന്നിരുന്നു. ഈ വര്‍ഷത്തെ അസോസിയേഷന്റെ മൂന്നാമത് ടൂര്‍ പ്രോഗ്രാമാണ് ഇത്. അസോസിയേഷന്റെ സുഗമമായ വളര്‍ച്ചയ്ക്ക് സഹകരിക്കുന്ന ഏവര്‍ക്കും KCAM എക്സിക്യൂട്ടീവ് കമ്മറ്റി നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല