മാഞ്ചസ്റ്റര്‍: കഴിഞ്ഞ മൂന്നു വര്‍ഷക്കാലമായി മാഞ്ചസ്റ്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്റര്‍ (KCAM) ക്രിസ്മസ് പുതുവത്സരവും മൂന്നാം വാര്‍ഷികവും പ്രൗഢഗംഭീരമായി ആഘോഷിച്ചു. ജപമാലയെത്തുടര്‍ന്ന് ഫാ.ജിമ്മി പുളിക്കപ്പറമ്പിലിന്റെ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയും നടന്നു.
കുട്ടികളുടെയും മുതിര്‍ന്നവരുടെയും കരോള്‍ ഗാനങ്ങളുടെ അകമ്പടിയോടെ സാന്താക്ലോസിനെ സ്വീകരിച്ചു. ജോസ് ജോര്‍ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫാ ജിമ്മി പുളിക്കപറമ്പില്‍ സന്ദേശം നല്‍കി സമ്മേളനം ഉദ്ഘാടനം ചെയ്തു. 2012 ലെ കലണ്ടര്‍ പ്രകാശനവും കേക്ക് വിതണവും നടന്നു. രക്ഷാധികാരി സുശീലാ ജേക്കബ് സന്ദേശം നല്‍കി. ബിജു ആന്റണി പ്രവര്‍ത്തന റിപ്പോര്‍ട്ടും ജോജി ജോസഫ് കണക്കുകളും അവതരിപ്പിച്ചു.
ക്രിസ്മസ് ഡിന്നറിനെത്തുടര്‍ന്ന് സ്‌കിറ്റുള്‍ ഉള്‍പ്പെടെ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രീതാമിന്റോ സ്വാഗതവും ജോബി തോമസ് നന്ദിയും രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല