സാബു ചുണ്ടക്കാട്ടില്‍
മാഞ്ചസ്റ്റര്‍: കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്(കെസിഎഎം) നവനേതൃത്വം. അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് നടന്ന ജനറല്‍ ബോഡിയില്‍ അടുത്ത രണ്ട് വര്‍ഷക്കാലത്തേക്കുള്ള ഭാരവാഹികളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. കഴിഞ്ഞ രണ്ട് വര്‍ഷക്കാലം അസോസിയേഷന്‍ ചെയര്‍പേഴ്സണും പ്രസിഡന്റും ആയിരുന്നവരെ തല്‍സ്ഥാനത്ത് നിലനിര്‍ത്തി.
പ്രസിഡന്റ്: ജോസ് ജോര്‍ജ്, ചെയര്‍പേഴ്സണ്‍: സുശിലാ ജേക്കബ്. വൈസ് പ്രസിഡന്റ് :പ്രിയാ ബൈജു, സെക്രട്ടറി:ജോര്‍ജ് മാത്യു, ട്രഷറര്‍: ടോമി തെനയന്‍, ജോയിന്റ് സെക്രട്ടറിമാര്‍: മിന്റോ ആന്‍ണി, റിന്‍സി സജിത് എന്നിവരെയും ഇവന്റ് മാനേജ്മെന്റ് കോര്‍ഡിനേറ്റര്‍മാരായി സുനില്‍ കോച്ചേരി, പ്രീതാ മിന്റോ, കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍മാരായി ജോബി തോമസ്, മജ്ജു ലക്സണ്‍ സ്പിരിച്വല്‍ കോര്‍ഡിനേറ്ററായി നോയല്‍ ജോര്‍ജ്, ചാരിറ്റബിള്‍ ട്രസ്റ്ര് കോര്‍ഡിനേറ്റര്‍മാരായി തോമസ് ജോസഫ്, മാര്‍ട്ടിന്‍ ആന്റണി സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍ സണ്ണി ആന്റണി ടൂര്‍ കോര്‍ഡിനേറ്റര്‍ ജോജി ജോസഫ്, വിമന്‍സ് കോര്‍ഡിനേറ്റര്‍ അസിസാ ടോമി, മെമ്പര്‍ഷിപ്പ് കോര്‍ഡിനേറ്റര്‍മാരായി സൂരജ് ആന്‍ണി, ജോയി പോള്‍, പബ്ളിക്കേഷന്‍ ആന്‍ഡ് മീഡിയാ കോര്‍ഡിനേറ്റര്‍ ബിജു ആന്റണി യൂത്ത് ആനിമേറ്റേഴ്സ് ആയി നോയല്‍ ജോര്‍ജ്, അസിസാ ടോമി, ഗ്രേസി ജോസ് എന്നിവരെയും മുപ്പത് അംഗ എക്സിക്യുട്ടീവ് കമ്മറ്റിയെയും തിരഞ്ഞെടുത്തു.
മുന്‍ വര്‍ഷങ്ങളിലേതു പോലെ വരും വര്‍ഷങ്ങളിലും അസോസിയേഷന്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല