കൊച്ചി: അല്മായ നേതാക്കള്‍ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടേണ്ടവരാണെന്നു കെസിബിസി അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍ ഓര്‍മിപ്പിച്ചു. സുവിശേഷ ദര്‍ശനങ്ങള്‍ രാഷ്ട്രീയരംഗങ്ങളില്‍ പ്രാവര്‍ത്തികമാക്കാനും അങ്ങനെ സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താക്കളാകാനും അല്മായര്‍ക്ക് ഉത്തരവാദിത്വമുണ്െടന്നും അദ്ദേഹം പറഞ്ഞു. കേരള കാത്തലിക് ഫെഡറേഷന്‍, കേരള സോഷ്യല്‍ സര്‍വീസ് ഫോറം എന്നിവയുടെ സഹകരണത്തോടെ കെസിബിസി അല്മായ കമ്മീഷന്‍ പിഒസിയില്‍ സംഘടിപ്പിച്ച അല്മായ നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയത്തെ നമ്മുടെ ജീവിതത്തില്‍നിന്നു മാറ്റിനിര്‍ത്തുന്നതു നല്ല പ്രവണതയല്ല. അതില്‍ ശക്തമായ ഇടപെടല്‍ നടത്തി ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാനും അല്മായര്‍ ശ്രദ്ധിക്കണം. കക്ഷിരാഷ്ട്രീയത്തില്‍ സഭ ഇടപെടുന്നില്ല. എക്കാലത്തും നന്മയുടെ പക്ഷത്താണു സഭ നിലയുറപ്പിക്കുന്നത്. വോട്ടവകാശം ബോധപൂര്‍വം വിനിയോഗിക്കാതെ അതിനെക്കുറിച്ചു വാചാലരാകുന്നവര്‍ ജനാധിപത്യരാജ്യത്തിനു ഭൂഷണമല്ലെന്നും ബിഷപ് ചക്കാലക്കല്‍ കൂട്ടിച്ചേര്‍ത്തു.
കേരള കാത്തലിക് ഫെഡറേഷന്‍ പ്രസിഡന്റ് പ്രഫ. ജേക്കബ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ. ഡോ. സ്റീഫന്‍ ആലത്തറ, അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.ജോസ് വിതയത്തില്‍, റവ.ഡോ. ജോസ് കോട്ടയില്‍, ഫാ. ജേക്കബ് പാലക്കാപ്പിള്ളി, ഫാ.റൊമാന്‍സ് ആന്റണി, സീറോ മലബാര്‍ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്യന്‍, അല്മായ നേതാക്കളായ അഡ്വ. തോമസ് എം. മാത്തുണ്ണി, വി.വി. അഗസ്റിന്‍, റജി മാത്യു, സൈബി അക്കര, അഡ്വ. ഡി. രാജു, ജോളി പവേലില്‍, സ്മിത ബിജോയ് എന്നിവര്‍ പ്രസംഗിച്ചു.
കത്തോലിക്കാ അല്മായര്‍ കേരളത്തിലെ രാഷ്ട്രീയ-സാമൂഹ്യ രംഗത്ത് എന്നതാണു സമ്മേളനത്തിന്റെ മുഖ്യ ചര്‍ച്ചാവിഷയം. വിവിധ വിഷയങ്ങളില്‍ ഡോ. സെബാസ്റ്യന്‍ പോള്‍, ജോയ് ഗോതുരുത്ത്, വി.സി. സെബാസ്റ്യന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. ഡോ.കൊച്ചുറാണി ജോസ്, അഡ്വ.അഞ്ജലി സൈറസ്, സിജോ പൈനാടത്ത്, അലക്സ് ആട്ടുള്ളില്‍, ആനി റോഡ്നി, മാഗി മേനാംപറമ്പില്‍, സെബാസ്റ്യന്‍ വടശേരി, സാബു ജോസ്, അഡ്വ.വി.എ. ജെറോം, ജോമോന്‍ വെള്ളാപ്പിള്ളി, സിറിയക് ചാഴിക്കാടന്‍, ഐ.എം. ആന്റണി എന്നിവര്‍ ചര്‍ച്ചകള്‍ നയിച്ചു.
ഇന്നു രാവിലെ ആറരയ്ക്കു ദിവ്യബലി. തുടര്‍ന്നു വിവിധ സെഷനുകളില്‍ ഡോ. ലിസി ജോസ്, ഫാ. ജോയി നിരപ്പേല്‍ എന്നിവര്‍ വിഷയാവതരണം നടത്തും. ഉച്ചക്കു 12.45നു സമാപന സമ്മേളനത്തില്‍ അല്മായ കമ്മീഷന്‍ സെക്രട്ടറി ജോസ് വിതയത്തില്‍ പ്രമേയം അവതരിപ്പിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല