ജോയല്‍ ചെറുപ്ലാക്കില്‍
യുകെയില്‍ കേരള കോണ്‍ഗ്രസ്സിനെ ശക്തമാക്കുവാന്‍ പാര്‍ട്ടിയുടെ ഭാരവാഹികളും പ്രവര്‍ത്തകരും സമയബന്ധിതമായ കര്‍മ്മപരിപാടികള്‍ ആവിഷ്കരിച്ച് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് മുന്നേറണമെന്ന് പാര്‍ട്ടിയുടെ അനിഷേധ്യനേതാവും കേരള ധനകാര്യമന്ത്രിയുമായ കെ.എം.മാണി ആഹ്വാനം ചെയ്തു. പ്രവാസി കേരള കോണ്‍ഗ്രസ് യുകെ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ ക്രോയിഡോണില്‍ നല്കിയ പ്രൌഢോജ്ജ്വലമായ സ്വീകരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മാണി.ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകരുള്ള യുകെയില്‍ എല്ലാ സ്ഥലങ്ങളിലും പ്രവാസി കേരള കോണ്‍ഗ്രസ് യൂണിറ്റുകള്‍ രൂപീകരിച്ച് കൂടുതല്‍ ആളുകളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരണമെന്നും കേരളത്തിലെ വോട്ടേഴഅസ് ലിസ്റ്റില്‍ പ്രവര്‍ത്തകരുടെ പേരുകള്‍ ചേര്‍ക്കുവാനുള്ള ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കണമെന്നും പാര്‍ട്ടി ലീഢര്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്കി.
ബ്രിട്ടീഷ് പാര്‍ലമെന്റ് ഹാളില്‍ അധ്വാനവര്‍ഗസിദ്ധാന്തം അവതരിപ്പിച്ചതിന് ശേഷം അതിയായ ആഹ്ലാദത്തോടെ പാര്‍ട്ടിപ്രവര്‍ത്തകരുടെ സ്വീകരണം ഏറ്റുവാങ്ങുവാന്‍ ക്രോയിഡോണില്‍ എത്തിച്ചേര്‍ന്ന മാണിയെ മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും സ്നേഹോഷ്മളമായ മുദ്രാവാക്യങ്ങളുടെയും അകമ്പടിയോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചാനയിച്ചത്.
പ്രവാസി കേരളകോണ്‍ഗ്രസ് ലണ്ടന്‍ റീജിയന് നേതൃത്ത്വം നല്കിയ സ്വീകരണസമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി സ്ത്രീകളും കുട്ടികളുമടക്കം നിരവധി പ്രവര്‍ത്തകരാണ് എത്തിച്ചേര്‍ന്നത്. പ്രവാസി കേരളകോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളും റീജിയണല്‍ ഭാരവാഹികളുമായ ഷൈമോന്‍ തോട്ടുങ്കല്‍, അഡ്വ.ജോബി പുതുക്കുളങ്ങര, സിഎ. ജോസഫ്, ജിജോ അരയത്ത്, സോജി.ടി.മാത്യു, പ്രോഫ.ജോസ്.എ.കാട്ടാടി, തോമസ് വെട്ട്കാട്, അന്‍ജാ മൂലയ്ക്കല്‍, ജയ്മോന് വഞ്ചിത്താനം,ലിനീഷ് ലൂക്കോസ്, ജോണ്‍ ദാനിയേല്‍, ജോജി പുല്ലാട്, സോണി മാടവന, എന്നിവര്‍ മാണിയെ ഹാരമണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് നടന്ന സമ്മേളത്തില്‍ പ്രവാസി കേരള കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ഷൈമോന്‍ തോട്ടുങ്കല്‍ അധ്യക്ഷ്യം വഹിച്ചു.
ലണ്ടന്‍ റീജിയന് പ്രസിഡന്റ് സോജി .ടി.മാത്യു തന്റെ ആമുഖപ്രസംഗത്തില്‍ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെ സമഗ്രമായ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.ദേശീയ ജനറല്‍ സെക്രട്ടറിമാരായ സി.എ.ജോസഫ്,അഡ്വ.ജോബി പുതുക്കുളങ്ങര,റീജിയണല്‍ സെക്രട്ടറി എബി പൊന്നാംകുഴി, വര്‍ഗീസ് മോനി എന്നിവര്‍ പ്രസംഗിച്ചു.റീജിയനല്‍ വൈസ് പ്രസിഡന്റ് ജിജോ മുക്കാട്ടില്‍ സ്വാഗതവും ദേശീയ സെക്രട്ടറി ജിജോ അരയത്ത് നന്ദിയും പറഞ്ഞു.
ഭാരവാഹികളായ ജോര്‍ജ്ജ് ജോസഫ്, ജോസ് ചെങ്ങളം, സൈമി വാണിയപ്പുരയ്ക്കല്‍, അനീഷ് കുട്ടി ജോസഫ്, കോശി നിരണം, ടോമിച്ചന് കൊഴുവനാല്‍,ജോര്‍ജ്ജ്കുട്ടി എണ്ണംപ്ലശ്ശേരില്, ഷൈന്‍ വാട്ട്സന്, സണ്ണി തൊടുപുഴ, ജെയ്മോന് വഞ്ചിത്താനം, റെജി വാട്ടന്‍ പായെില് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്ത്വം നല്കി.
സമ്മേളനത്തോടനുബന്ധിച്ച് പ്രവാസി കേരള കോണ്‍ഗ്രസ് ലണ്ടന്‍ റീജിയന് വെബ്സൈറ്റ് ഉദ്ഘാടനവും മാണി നിര്‍വഹിച്ചു. സമയക്കുറവ് കാരണം യുകെയിലെ വിവിധ ഭാഗങ്ങളില്‍ നല്കുവാനിരുന്ന സ്വീകരണപരിപാടികള്‍ ഉപേക്ഷിക്കേണ്ടി വന്ന മാണി കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്രോയിഡോണില്‍ നല്കിയ സ്വീകരണം മറക്കാനാവാത്തതാണെന്ന് അഭിപ്രായപ്പെട്ടു. സ്വീകരണച്ചടങ്ങുകള്‍ക്ക് ശേഷം പ്രവര്ത്തകരോടെല്ലാവരോടും കുശലാന്വേഷണം നടത്തിയാണ് മാണി തിരിച്ച് പോയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല