1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2015

അബ്ദുള്ള അഷ്‌റഫ്‌

1975  ഇല്‍ രൂപീകൃതമായി ചലനാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ യുകെയിലെ മലയാളി മനസ്സില്‍ ചിര പ്രതിഷ്ഠ നേടിയ
കെ സി ഡബ്ല്യൂ എ  യുടെ നാല്പതാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി അത്തപ്പൂക്കള മത്സരം നടത്തുന്നു.പ്രായഭേതമന്യേസ്ത്രീകള്ക്കും  പുരുഷന്മാര്ക്കും പങ്കെടുക്കാന്‍ കഴിയുന്ന മത്സരത്തില്‍ ഒന്നാം സമ്മാനം നേടുന്നവര്‍ക്ക് 250 പൌണ്ട് സമ്മാനമായി ലഭിക്കും.രണ്ടും മൂന്നും സമ്മാനത്തിനു അര്‍ഹാരാകുന്നവര്‍ക്ക് യഥാക്രമം 150,100 പൌണ്ട് എന്ന രീതിയിലാണ് സമ്മാനത്തുക നിശ്ചയിച്ചിരിക്കുന്നത്.
സെപ്റ്റംബെര്‍ 5 ന് രാവിലെ 10 മണിക്ക് ലാന്‍ ഫ്രാങ്ക് സ്‌കൂള്‍ ഓഡിറ്റൊറിയത്തില്‍ വച്ച് നടക്കുന്ന മത്സരം ഉച്ചക്കു ഒരു മണിക്കാണവസാനിക്കുന്നത്.മല്‍സരാര്‍ഥികള്‍ക്ക് മൂന്നു മണിക്കൂര്‍  സമയം മാത്രമാണനുവദിച്ചിരിക്കുന്നത്.മത്സരത്തിന്റെ നിയമാവലിയും രജിസ്‌ട്രേഷന്‍
ഫോറവും കെ സി ഡബ്ല്യൂ എ യുടെ വെബ്‌സൈറ്റില്‍  പ്രസിധീകരിച്ചിട്ടുണ്ട്.ആഗസ്റ്റ് മാസം 25  നാണു രജിസ്‌ട്രേഷന്‍ ചെയ്യേണ്ട അവസാന തീയതി.
    പൂക്കളില്‍ വര്‍ണ്ണവിസ്മയം തീര്‍ക്കുന്ന അത്തപ്പൂക്കള  മത്സരം നേരിട്ട് കണ്ടാസ്വതിക്കുവാനും പങ്കാളികളാകുവാനും യുകെയിലെ എല്ലാ മലയാളി സുമനസ്സുകളെയും സെപ്റ്റംബെര്‍ 5 ന് ഓണാഘോഷം നടക്കുന്ന ലാന്‍ ഫ്രാങ്ക് സ്‌കൂളിലേക്ക് വിനയ പുരസ്സരം സ്വാഗതം ചെയ്യുന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക്
അഷ്‌റഫ് : 07868 519721
സജി :07754701142
ശാരിക:07412969619

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.