എല്‍ സജി: KCWA യുടെ ആഭിമുഖ്യത്തില്‍ 41 മത് ഓണാഘോഷപരിപാടി യുടെ ഭാഗമായുള്ള ഓണസദ്യ സെപ്റ്റംബര്‍ 4 നു അത്തം നാളില്‍ ലാന്‍ഫ്രാങ്ക് അക്കാദമിയില്‍ വെച്ച് അതി വിപുലമായി സംഘടിപ്പിക്കപ്പെട്ടു. ഉച്ചക്ക് 1230 നു സംഘടിപ്പിച്ച ഓണസദ്യ 1530 വരെ തുടര്ന്നു.
സംഘാടകര്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ പങ്കെടുത്തതും ഇടമുറിയാതെ ആളുകള്‍ എത്തിക്കൊണ്ടിരുന്നതും അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതപ്പെടുത്തി. ആഹ്ലാദ തിമിര്‍പ്പോടെയാണ് സദ്യ കഴിച്ചു ഓരോരുത്തരും മടങ്ങിയത്.
മുന്‍കാലങ്ങളിലെന്നപോലെ സീനിയര്‍ സിറ്റിസനെ ആദരിച്ചത് പരിപാടിയുടെ മേന്മ വര്‍ധിപ്പിച്ചു.
കഴിഞ്ഞ മൂന്നു വര്‍ഷമായി സീനിയര്‍ സിറ്റിസണ്
ആദരസൂചകമായി നല്‍കിവന്ന ഓണസദ്യ ഇക്കുറി കുട്ടികളെക്കൂടി ഉള്‍പ്പെടുത്തിയതാണ് KCWA യുടെ നേട്ടം.
ഏകദേശം 450 തില്‍ പരം സദ്യയില്‍ പങ്കെടുത്തു സന്തോഷവും പങ്കുവെച്ചാണ് ഓരോരുത്തരും മടങ്ങിയത്. പഴയകാല സുഹൃത്തുക്കളുടെ സംഗമ വേദിയായി ആഘോഷപരിപാടിയുടെ തുടക്കം മാറി. ഓണത്തെ എവിടെയായാലും മലയാളി എത്ര ആവേശത്തോടെയാണ് സ്വീകരിക്കന്നത് എന്നതിന്റെ നേര്‍കാഴചയായ ഓണസദ്യ ഒരുക്കിയ ഷാജി(അശ്വതി) രുചിയുടെ താരമായി.
സെപ്തംപര്‍ 10 ശനിയാഴചയാണ് ഓണാഘോഷ രിപാടികളുടെ കലാശക്കൊട്ട്. KCWA ഡാന്‍സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വിവിധങ്ങളായ പരിപിടികള്‍ വേദിയിലെത്തിക്കാന്‍ അദ്ധ്യാപകരായ വിദുഷി ശ്രീധന്യയുടേയും കലാഭവന്‍ നൈസിന്റേയും നേതൃത്വത്തില്‍ തയ്യാറെടുപ്പുകള്‍ അവസാന ഘട്ടത്തലേക്കെത്തുന്നു. ബാലേക്കു പുറമേ തിരുവാതിര, ഒപ്പന, മാര്‍ഗ്ഗംകളി തുടങ്ങിയ മലയാളികളുടെ നൊസ്റ്റാള്‍ജിക് ഇനങ്ങളും ഗാനമേളയും വേദിയിലെത്തും.
ഏവര്‍ക്കും ലാന്‍ഫ്രാങ്കിലെ സെപ്റ്റംബര്‍ പത്തിന്റെ KCWA ഓണാഘോഷ വേദിയിലേക്ക് സുസ്വാഗതം !
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല