യോര്‍ക്ക്ഷെയര്‍: യുകെ ക്നാനായ കാത്തലിക് ഓത്ത് ലീഗിന്റെ യോര്‍ക്ക് ഷെയര്‍ യൂണിറ്റിന് നവസാരഥികള്‍. വെയ്ക്ക്ഫീല്‍ഡില്‍ നടന്ന യു.കെ.കെ.സി.എ യോര്‍ക്ക്ഷെയര്‍ യൂണിറ്റിന്റെ ക്രിസ്തുമസ് ആഘോഷത്തിനിടയില്‍ ആയിരുന്നു കെ.സി.വൈ.എല്‍ ഇലക്ഷന്‍ നടന്നത്.
കുളക്കാട് റൂബി പരേതനായ മാത്യു ദമ്പതികളുടെ മകളായ ഡിംപിള്‍ ആണ് പ്രസിഡണ്ട്. സെക്രട്ടറി ജിനു മാത്യു പുതുക്കുളത്തില്‍ തോമസ്-ആന്‍സി ദാമ്പതികളുടെ മകളാണ്.
കീപ്പാറമ്യലിയില്‍ ജോര്‍ജ്-അന്നമ്മ ദമ്പതികളുടെ മകനായ ജിതിനാണ് വൈസ് പ്രസിദണ്ട്. അഴകുളം ലൂക്കോസ്-റീന ദമ്പതികളുടെ മകന്‍ ജയ്സണ്‍ ജോയിന്റ് സെക്രട്ടറിയായും തോമസ് ആന്‍സി മകള്‍ ജിത ട്രഷററായും തിരഞ്ഞെടുത്തു.
കെ.സി.വൈ.എല്‍ ഡയറക്ട്ടര്‍മാരായ റോബിന്‍ കുന്നുംപുറത്ത്, ആനി മനശ്രയില്‍ എന്നിവര്‍ ഇലക്ഷന് നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല