സ്വന്തം ലേഖകൻ: ഓൺലൈൻ ഗെയിമുകൾ കുട്ടികളെ അക്രമാസക്തരാക്കുമെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. കുട്ടികളെയും കൗമാരക്കാരെയും ആക്രമണകാരികളാക്കുകയും കുറ്റകൃത്യങ്ങൾക്കു പ്രേരിപ്പിക്കുകയും ചെയ്യുന്ന ഇത്തരം ഗെയിമുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്നും പൊലീസ് പറഞ്ഞു. അവധിക്കാലത്ത് ഓൺലൈൻ ഗെയിമുകളുടെ ഉപയോഗം വർധിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
ഇത്തരം ഗെയിമുകൾ അമിതമായി കളിക്കുന്നത് മാനസിക പ്രശ്നങ്ങൾക്കു കാരണമാകും. യാഥാർഥ്യത്തിൽനിന്ന് സാങ്കൽപിക ലോകത്ത് മുഴുകി കുട്ടികൾ കുടുംബത്തിൽനിന്ന് അകന്നു പോകാനും ഇടവരും. അനുകരണം കൂടുമ്പോൾ അക്രമവും വിനോദത്തിനുള്ള മാർഗമായി കരുതുന്ന കുട്ടികൾ പിന്നീട് ഇതര കുട്ടികളെ വാക്കാലും ശാരീരികമായും ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യാനും സാധ്യതയുണ്ട്.
നല്ലതും ഉപദ്രവമില്ലാത്ത ഉള്ളടക്കമുള്ള ഗെയിമുകൾ തിരഞ്ഞെടുക്കാൻ മാതാപിതാക്കൾ കുട്ടികളെ സഹായിക്കണമെന്നും പൊലീസ് പറഞ്ഞു. ഓൺലൈൻ ഗെയിമുകൾ കളിക്കാൻ അനുയോജ്യമായ സമയം നിശ്ചയിക്കണം. ഡ്രോയിങ്, കളറിങ്, ക്യൂബുകൾ ഇൻസ്റ്റാൾ ചെയ്യുക, വായന തുടങ്ങിയ കാര്യങ്ങളിലേക്ക് കുട്ടികളുടെ ശ്രദ്ധ തിരിക്കണമെന്നും മാതാപിതാക്കളോട് പോലീസ് ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല