സ്വന്തം ലേഖകൻ: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി കിയേർ സ്റ്റാമെർ ഇന്ന് തന്റെ മന്ത്രിസഭയിലെ നിയുക്ത മന്ത്രിമാരുമായി യോഗം ചേരും. 650 ൽ 649 സീറ്റുകളിൽ മാത്രമാണ് ഫല പ്രഖ്യാപനം നടന്നിട്ടുള്ളത്. ഷെയർ പാർലമെന്റ് മണ്ഡലത്തിൽ നിന്നുള്ള ഫലപ്രഖ്യാപനത്തിനാണ് കാത്തിരിക്കുന്നത്. ഇവിടെ ആകെ ലഭിച്ച വോട്ടുകളും എണ്ണിയ വോട്ടുകളുടെ എണ്ണവും തമ്മിലുള്ള പൊരുത്തക്കേടാണ് കാലതാമസത്തിന് കാരണമെന്ന് റിട്ടേണിങ് ഓഫീസർ ഡെറക് ബ്രൗൺ പറഞ്ഞു. ഇവിടുത്തെ ഫലം കൂടി പുറത്ത് വന്നാലുടൻ തന്നെ ആദ്യ മന്ത്രി സഭായോഗം ചേരുമെന്നാണ് ഇപ്പൊൾ പുറത്ത് വരുന്ന വിവരങ്ങൾ.
ബ്രിട്ടനിലെ മന്ത്രിസഭയിൽ പ്രധാനമന്ത്രി ഉൾപ്പടെ 25 അംഗങ്ങളാണ് ഉണ്ടാവുക. ഇവരുടെ വിവരങ്ങൾ ലേബർ പാർട്ടി കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ഇതിൽ 11 പേർ വനിതകളാണ്. ബ്രിട്ടന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം വനിതകൾ മന്ത്രിമാർ ആകുന്നത്. ഇതുവരെ തിരഞ്ഞെടുക്കപ്പെട്ട 649 എംപിമാരിൽ 386 പുരുഷന്മാരും (59%) 263 സ്ത്രീകളുമാണ് (41%). 649 സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചപ്പോൾ 300 എംപിമാർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടവരാണ്. ഇതിൽ 334 പേർ ആദ്യമായി എംപിമാർ ആകുന്നവരാണ്.
അതേസമയം 15 പേർ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും എംപിമാരാകുന്നവരാണ്. മന്ത്രിസഭയിലെ അംഗങ്ങൾ:
സർ കെയ്ർ സ്റ്റാർമർ – പ്രധാനമന്ത്രി
ഏഞ്ചല റെയ്നർ – ഉപപ്രധാനമന്ത്രി. ലെവലിംഗ് അപ്പ്, ഹൗസിംഗ്, കമ്മ്യൂണിറ്റികൾ എന്നിവയുടെ സ്റ്റേറ്റ് സെക്രട്ടറി
റേച്ചൽ റീവ്സ് – ധനകാര്യ വകുപ്പിന്റെ ചാൻസലർ
പാറ്റ് മക്ഫാഡൻ – ലങ്കാസ്റ്റർ ഡച്ചിയുടെ ചാൻസലർ
ഡേവിഡ് ലാമി – വിദേശ, കോമൺവെൽത്ത്, വികസന കാര്യങ്ങളുടെ സ്റ്റേറ്റ് സെക്രട്ടറി
യെവെറ്റ് കൂപ്പർ – ആഭ്യന്തര വകുപ്പിന്റെ സ്റ്റേറ്റ് സെക്രട്ടറി
ജോൺ ഹീലി – പ്രതിരോധ സെക്രട്ടറി
ഷബാന മഹമൂദ് – ലോർഡ് ചാൻസലർ, സ്റ്റേറ്റ് സെക്രട്ടറി ഓഫ് ജസ്റ്റിസ്
വെസ് സ്ട്രീറ്റിംഗ് – ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ സ്റ്റേറ്റ് സെക്രട്ടറി
ബ്രിഡ്ജറ്റ് ഫിലിപ്പ്സൺ – വിദ്യാഭ്യാസ സ്റ്റേറ്റ് സെക്രട്ടറി. എഡ് മിലിബാൻഡ് – ഊർജ്ജ സുരക്ഷ, നെറ്റ് സീറോ വകുപ്പുകളുടെ സ്റ്റേറ്റ് സെക്രട്ടറി
ലിസ് കെൻഡൽ – സ്റ്റേറ്റ് സെക്രട്ടറി ഓഫ് വർക്ക് ആൻഡ് പെൻഷൻസ്
ജോനാഥൻ റെയ്നോൾഡ്സ് – ബിസിനസ് ആൻഡ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി
പീറ്റർ കൈൽ – സയൻസ്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജി സ്റ്റേറ്റ് സെക്രട്ടറി
ലൂയിസ് ഹെയ് – ട്രാൻസ്പോർട്ട് സ്റ്റേറ്റ് സെക്രട്ടറി
സ്റ്റീവ് റീഡ് – പരിസ്ഥിതി, ഭക്ഷ്യ, ഗ്രാമീണ കാര്യങ്ങളുടെ സ്റ്റേറ്റ് സെക്രട്ടറി
ലിസ നന്ദി – സംസ്കാരം, മാധ്യമം, കായികം എന്നിവയുടെ സ്റ്റേറ്റ് സെക്രട്ടറി
ഹിലാരി ബെൻ – നോർത്തേൺ അയർലൻഡ് സ്റ്റേറ്റ് സെക്രട്ടറി
ഇയാൻ മുറെ – സ്കോട്ട്ലൻഡ് സ്റ്റേറ്റ് സെക്രട്ടറി
ജോ സ്റ്റീവൻസ് – വെയിൽസ് സ്റ്റേറ്റ് സെക്രട്ടറി
ലൂസി പവൽ – കൗൺസിൽ പ്രസിഡന്റ് ആൻഡ് ഹൗസ് ഓഫ് കോമൺസ് ലീഡർ
ബറോണസ് സ്മിത്ത് – ലോർഡ് പ്രിവി സീൽ ആൻഡ് ഹൗസ് ഓഫ് ലോർഡ്സ് ലീഡർ.
അലൻ കാംബെൽ – ഹൗസ് ഓഫ് കോമൺസ് ചീഫ് വിപ്പ്
ഡാരൻ ജോൺസ് – ട്രഷറിയുടെ ഷാഡോ ചീഫ് സെക്രട്ടറി
റിച്ചാർഡ് ഹെർമർ കെസി – അറ്റോർണി ജനറൽ
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല