സ്വന്തം ലേഖകൻ: പുരുഷ ലൈംഗികത്തൊഴിലാളികൾക്ക് ലഹരിവസ്തുവായ കൊക്കെയ്ൻ വാങ്ങി നൽകാൻ സമ്മതിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ വംശജനായ ലേബർ പാർട്ടി എംപി കീത്ത് വാസിനെ ബ്രിട്ടിഷ് പാർലമെന്റ് 6 മാസത്തേക്ക് സസ്പെൻഡ് ചെയ്തു.
1987 മുതൽ ലെസ്റ്റർ ഈസ്റ്റിൽ നിന്നുള്ള എംപിയാണ് വാസ് (62). ശക്തമായ തെളിവുകളുണ്ടെന്നും അന്വേഷണവുമായി അദ്ദേഹം വേണ്ടവിധം സഹകരിച്ചില്ലെന്നും പാർലമെന്റ് സ്റ്റാൻഡേർഡ്സ് കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. നടപടിയെ സങ്കടകരമെന്ന് വിശേഷിപ്പിച്ച ലേബർ പാർട്ടി, അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പിൽ വാസ് മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ടു.
പുരുഷ അംഗരക്ഷകരുമായുള്ള വഴിവിട്ട ബന്ധത്തിന്റെ പേരിൽ 2016 ൽ അദ്ദേഹത്തിന് സഭയുടെ ആഭ്യന്തരകാര്യ സമിതി അധ്യക്ഷസ്ഥാനം ഒഴിയേണ്ടിവന്നിരുന്നു. വാസിന്റെ പേരിലുള്ള ലൈംഗിക ആരോപണങ്ങൾ ലേബർ പാർട്ടിയെ പ്രതിരോധത്തിലാക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല