1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 21, 2015

സ്വന്തം ലേഖകന്‍: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മകളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് ഒരു ലക്ഷവും ബൈക്കും വാഗ്ദാനം ചെയ്ത് ട്വീറ്റ്, വിവാദമായതോടെ ട്വീറ്റ് മുക്കി. ഗാരിസിംഗ് 954 എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമാണ് കെജ്രിവാളിന്റെ മകള്‍ക്കെതിരെ പോസ്റ്റ് വന്നത്.

കെജ്രിവാളിന്റെ മകളെ ബലാത്സംഗം ചെയ്താല്‍ പ്രതിഫലം വാഗ്ദാനം ചെയ്ത ട്വീറ്റ് നിമിഷങ്ങള്‍ക്കകം വൈറലായി. സംഭവം വിവാദമായതോടെ പോസ്റ്റ് ചെയ്തയാള്‍ അത് പിന്‍വലിച്ചു. എന്നാല്‍ ആരാണ് ഈ പ്രൊഫൈലിന്റെ ഉടമയെന്ന് കണ്ടെത്താനായിട്ടില്ല.

പ്രതിഫലം വാഗ്ദാനം ചെയ്ത പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട വനിതാ കമ്മീഷന്‍ അംഗം പ്രൊമീല ഗുപ്ത അതിനെതിരെ രംഗത്തെത്തി. ഇതേ തുടര്‍ന്നാണ് ട്വീറ്റ് മുക്കിയത്. 17 നും 18 നും മദ്ധ്യേ പ്രായമുള്ളവരാണ് ട്വീറ്റ് ചെയ്തതെന്ന് സംശയിക്കുന്നു. ട്വീറ്റ് ചെയ്തയാള്‍ക്കെതിരെ നടപടി എടുക്കുമെന്ന് വനിതാ കമ്മീഷന്‍ അറിയിച്ചു.

ദില്ലി കൂട്ടബലാത്സംഗ കേസിലെ കുട്ടികുറ്റവാളിയെ വിട്ടയ്ക്കുന്നതില്‍ പ്രതിഷേധിച്ചാണ് ട്വീറ്റ് എന്നാണ് പ്രാഥമിക നിഗമനം. ഇന്നലെയാണ് ഡല്‍ഹി നിര്‍ഭയ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതി ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.