സ്വന്തം ലേഖകന്‍: 15 വയസിനു മുകളിലുള്ള സ്ത്രീ പീഡകര്‍ക്ക് ഇനി ശിക്ഷ ഉറപ്പ്, ഡല്‍ഹിയില്‍ കെജ്‌രിവാളിന്റെ പുതിയ നിയമം. ഡല്‍ഹിയില്‍ തുടര്‍ക്കഥയാകുന്ന പീഡനങ്ങളില്‍ നിന്ന് നഗരത്തെ രക്ഷിക്കാനാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പുതിയ നിയമവുമായി രംഗത്തെത്തിയത്.
15 വയസ്സിനു മുകളിലുള്ള ആണ്‍കുട്ടികളെ ഇത്തരം കുറ്റകൃത്യങ്ങളില്‍ പ്രതി ചേര്‍ക്കപ്പെടുന്നതിനും ഇവരെ കൗമാരക്കാരായി കണക്കാക്കി ശിക്ഷ വിധിക്കുന്നതിനുമാണ് തീരുമാനം. കഴിഞ്ഞ ദിവസം ദില്ലിയില്‍ രണ്ടരയും അഞ്ചും വയസ്സുള്ള പെണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച പ്രതികള്‍ 17 വയസ്സുള്ള ആണ്‍കുട്ടികളായിരുന്നു. ഇത്തരത്തില്‍ പിടിക്കപ്പെടുന്ന ആണ്‍കുട്ടികള്‍ നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടുന്നത് പുതിയ നിയമത്തിലൂടെ തടയാന്‍ സാധിക്കും.
തിങ്കളാഴ്ച നടന്ന മന്തിസഭാ യോഗത്തിലാണ് ബില്‍ പാസാക്കിയത്. മെയ് മാസത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം 16 വയസ്സിനു മുകളിലുള്ള ആണ്‍കുട്ടികളെ കൗമാരക്കാരായി പരിഗണിക്കുന്ന ബില്‍ ലോക് സഭ പാസാക്കിയിരുന്നു. പ്രായപരിധിയില്‍ ഒന്നു കൂടി കുറവു വരുത്തിയിരിക്കുകയാണ് കെജ്രിവാള്‍.
കുട്ടികള്‍ക്കു നേരെയുള്ള ആക്രമണങ്ങല്‍ വര്‍ധിച്ചു വരുന്നത് ദില്ലി പോലീസിന്റെ അനാസ്ഥ കൊണ്ടാണെന്ന് കെജ്രിവാള്‍ ഇന്നലെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് പുതിയ നിയമം പാസാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല