സ്വന്തം ലേഖകന്‍: ഫ്രഞ്ച് പ്രസിഡന്റിന്റെ വിരുന്നില്‍ ചെരിപ്പിട്ടെത്തിയ കെജ്‌രിവാളിന് വ്യവസായി ഷൂ വാങ്ങാന്‍ 364 രൂപ നല്‍കി. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്‌സ്വ ഓലന്‍ഡിന് ആദരസൂചകമായി രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിച്ച വിരുന്നിലാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സാധാരണ ചെരിപ്പ് ധരിച്ചത്തെിയത്.
എന്നാല്‍ കെജ്‌രിവാളിന്റെ നടപടി രാജ്യത്തിനുതന്നെ നാണക്കേടായെന്ന് വിശാഖപട്ടണത്തെ ബിസിനസുകാരനായ സുമിത് അഗര്‍വാളിന് തോന്നി. നല്ലൊരു ഷൂ വാങ്ങിക്കാന്‍ 364 രൂപയുടെ ഡി.ഡിയോടൊപ്പം കെജ്രിവാളിന് തുറന്ന കത്തുമെഴുതിയാണ് സുമിത് തന്റെ പ്രതിഷേധം പ്രകടിപ്പിച്ചത്.
രാഷ്ട്രപതി ഭവനിലെ പരിപാടിയില്‍ രാജ്യത്തെയാണ് പ്രതിനിധാനം ചെയ്തതെന്ന ഓര്‍മ വേണം. രാംലീല മൈതാനിയിലോ, ജന്തര്‍മന്തറിലോ ആം ആദ്മി പാര്‍ട്ടിയുടെ റാലിയില്‍ ധര്‍ണയിരിക്കുകയായിരുന്നില്ല അത്. ആളുകള്‍ക്കിടയില്‍ ശ്രദ്ധകിട്ടാനാണ് ഇത്തരം വേലകള്‍. താങ്കളൊരു മുതിര്‍ന്ന വ്യക്തിത്വമാണ്. സന്ദര്‍ഭത്തിനും സാഹചര്യത്തിനും അനുയോജ്യമായ രീതിയില്‍ പെരുമാറണം, എന്നിങ്ങനെ രൂക്ഷമായ ഭാഷയിലാണ് സുമിതിന്റെ കത്ത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല