കെന്ടല്‍ മലയാളീ കുടുംബങ്ങള്‍ ഒത്തു ചേര്‍ന്ന് ഹോളി ട്രിനിടി ആന്‍ഡ് സെന്‍റ് ജോര്ജ് കത്തോലിക്കാ ദേവാലയത്തിലും പാരിഷ് ഹാളിലുമായി തങ്ങളുടെ ഓണാഘോഷം ഗംഭീരമാക്കി. രാവിലെ റവ. ഫാദര്‍ മാത്യു ചൂരപൊയ്കയില്‍ ദിവ്യബലി അര്‍പ്പിച്ചു ഓണാഘോഷത്തിന് തുടക്കംകുറിച്ചു.
ദിവ്യബലിക്കുശേഷം പാരിഷ് ഹാളില്‍ അത്തപ്പൂക്കളമിട്ടു. കലാപരിപാടികള്‍ക്ക് തിരി തെളിച്ചു. ഷിബി പുന്നന്‍ നല്‍കിയ ഓണസന്ദേശം ആഘോഷത്തിന് അര്‍ത്ഥ വ്യാപ്തി പകര്‍ന്നു. ഓരോരത്തരും പാചകം ചെയ്തു കൊണ്ടുവന്ന സ്വാദിഷ്ടമായ വിഭവങ്ങള്‍ തൂശനിലയില്‍ വിളമ്പിയ ഓണസദ്യ ‘പൊന്നോണം 2011’ലെ ഹൈലൈറ്റായി. കട്ടികള്‍ അവതരിപ്പിച്ച നൃത്തങ്ങള്‍, പാട്ടുകള്‍ മറ്റു കലാപരിപാടികള്‍ എന്നിവ ആഘോഷത്തിനു കൊഴുപ്പേകി. ഓണപ്പാട്ടുകള്‍ മഹാബലിയുടെ നര്‍മ്മം ചാലിച്ച വാക്ക് പയറ്റുകള്‍, തിരുവാതിരകളി വിവിധ കളികള്‍ തുടങ്ങി കലയുടെ വസന്തം വിരിയിച്ച ‘പൊന്നോണം 2011’ കെന്ടല്‍ മലയാളികളെ ആനന്ദ സാഗരത്തില്‍ ആറാടിച്ചു.
ലാലപ്പന്‍ കളീക്കല്‍, ജോസ് മേരിമംഗലം, ഷിബി പുന്നന്‍, മേരി കോളിന്‍, സജി ജോര്‍ജ്, ടിന്സന്‍ കുര്യാക്കോസ് എന്നിവര്‍ നേതൃത്വം നല്‍കിയ ഓണാഘോഷം കെന്ടല്‍ മലയാളികളുടെ അവിസ്മരണീയമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല