കെന്ടല്‍ മലയാളീ കുടുംബങ്ങള്‍ ഒത്തു ചേര്‍ന്ന് ഹോളി ട്രിനിടി ആന്‍ഡ് സെന്റ് ജോര്ജ് കത്തോലിക്കാ ദേവാലയത്തില്ലും പാരിഷ് ഹാളിലുമായി തങ്ങളുടെ ക്രിസ്തുമസ് നവ വത്സര ആഘോഷം കൊണ്ടാടുന്നു. ഉച്ച കഴിഞ്ഞ മൂന്നു മണിക്ക് റവ.. ഡോ മാത്യു ചൂരപൊയികയില്‍ ദിവ്യ ബലി അര്‍പ്പിച്ചു ക്രിസ്തുമസ് ആഘോഷത്തിന്നു ആത്മീയചൈതന്യം നല്‍കി ആരംഭം കുറിക്കും.
ദിവ്യ ബലിക്ക് ശേഷം പാരിഷ് ഹാളില്‍ ക്രിസ്തുമസ് പാപ്പയുടെ നേതൃത്വത്തില്‍ കാരള്‍ ഗാനാലാപനം നടത്തും. തുടര്‍ന്ന് ക്രിസ്തുമസ് കേക്ക് മുറിച്ചു ലളിതമായ കലാവിരുന്നിനു തിരി തെളിയും. പിന്നീട് സീസണല്‍ മെസ്സേജ് നല്‍കുന്നതായിരിക്കും.. എല്ലാവരും സ്വഭവനങ്ങളില്‍ പാകം ചെയ്തു കൊണ്ട് വരുന്ന സ്വാദിഷ്ടമായ ക്രിസ്തുമസ് വിഭവങ്ങള്‍ ആശീര്‍വദിച്ച് സ്നേഹ വിരുന്ന്‍ വിളമ്പും.
കുംബ്രിയായിലെ മലയാളീ വിശ്വാസി കൂട്ടായ്മ്മയുടെ ശിരാ കേന്ദ്രം എന്ന നിലയിലും സഞ്ചാരികളുടെ ആകര്‍ഷണ പ്രദേശം എന്നതിലും കെന്ടല്‍ ഏറെ ശ്രദ്ധെയമാണ്. ലാലപ്പന്‍ കളീക്കല്‍ ജോസ് മേരിമംഗലം ഷിബി പുന്നന്‍ സജി ജോര്‍ജ് , ടെനിസണ്‍ തോട്ടത്തില്‍ , ആനീ ബാബു , ബെന്നി ജേക്കബ് എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. കെന്ടല്‍ മലയാളികളുടെ അവിസ്മരണീയ ആഘോഷമായി ഇതിനെ മാറ്റാന്‍ എല്ലാവരും തീവ്ര ഒരുക്കത്തിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല