1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2022


ഈ വർഷത്തെ കർക്കിടക വാവുബലി കെന്റ് അയ്യപ്പക്ഷേത്രത്തിൽ (Medway Hindu Mandir, 361 Canterbury Street, Gillingham ME7 5XS) ജൂലൈ മാസം 28 -)o തീയതി വ്യാഴാഴ്ച രാവിലെ 7.30 മുതൽ 10.30 വരെ ശ്രീ മണികണ്ഠൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടുന്നു. മരിച്ചവര്‍ക്കുള്ള ശ്രാദ്ധ ആചാരങ്ങളെ ബലി എന്നും അമാവാസി ദിനത്തെ വാവ് എന്നും വിളിക്കുന്നതിനാല്‍ കര്‍ക്കിടക മാസത്തില്‍ നടത്തുന്ന ഈ ചടങ്ങിനെ കര്‍ക്കിടക വാവ് ബലി എന്നു വിളിക്കുന്നു.
ഒരു കര്‍ക്കിടക ബലി സമര്‍പ്പണം സമസ്ത ജീവജാലങ്ങള്‍ക്കുമായാണ് സമര്‍പ്പിക്കപ്പെടുന്നത്.

ഈ വാവു ബലി മലയാളമാസമായ കര്‍ക്കിടകത്തില്‍ നടത്തുന്നതിനാല്‍, ആചാരത്തിന് കര്‍ക്കിടക വാവു ബലി എന്നാണ് പേര്. കര്‍ക്കിടകം മാസത്തില്‍ അമാവാസി ദിനത്തില്‍ ബലിയിടുന്നത് കൂടുതല്‍ ശുഭകരവും മരണപ്പെട്ടയാളുടെ ആത്മാവിന് മോക്ഷം ലഭിക്കുകയും ചെയ്യും എന്നാണ് വിശ്വാസം. പിതൃക്കളുടെ ആത്മശാന്തിക്കായി പുണ്യതീര്‍ത്ഥങ്ങളില്‍ ബലിയര്‍പ്പിക്കുന്ന ദിവസമാണ് കര്‍ക്കിടക വാവ്. കര്‍ക്കിടക വാവ് ദിവസം ചെയ്യുന്ന ശ്രാദ്ധമൂട്ടല്‍ പിതൃക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് നിത്യേന അനുഭവപ്പെടുമെന്നാണ് വിശ്വാസം.

തലേദിവസം വ്രതമെടുത്ത് അമാവാസി ദിവസം കുളിച്ചു ഈറനണിഞ്ഞു മരിച്ച് മണ്മറഞ്ഞുപോയ പിതൃക്കളെ മനസ്സില്‍ സങ്കല്‍പ്പിച്ചു ഭക്തിപുരസരം വേണം ബലിയിടേണ്ടത്. എള്ളും, പൂവും, ഉണക്കലരിയും ഉള്‍പ്പെടെയുള്ള പൂജാദ്രവ്യങ്ങള്‍കൊണ്ടാണ് ബലിതര്‍പ്പണം നടത്തുക. പിതൃക്കള്‍ക്ക് ബലിയിടുന്നവരാണ് വ്രതം എടുക്കേണ്ടത്.

പിതൃതർപ്പണത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെക്കാണുന്ന weblink ഉപയോഗിച്ച് രെജിസ്‌ട്രേഷൻ നടത്തേണ്ടതാണ്. രെജിസ്‌ട്രേഷൻ നടത്താനുള്ള അവസാനദിവസം ജൂലൈ മാസം 25 ആണ്.

https://forms.gle/Ns1YzVSgRtP8oRrY8
കൂടുതൽ വിവരങ്ങൾക്ക് :
http://kentayyappatemple.org/events/karkidaka-vavu-bali-2022/
Email: kentayyappatemple@gmail.com
Tel: 07838170203 / 07478728555 / 0798524589

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.