കെന്റ് ഹിന്ദു സമാജം തുടർച്ചയായ പതിനൊന്നാം വർഷവും ശ്രീ അയ്യപ്പ പൂജ നടത്തുന്ന വിവരം ഏവരെയും സസന്തോഷം അറിയിക്കുന്നു. പലവിധങ്ങളായ തടസങ്ങൾ നേരിട്ടിട്ടും ഇംഗ്ലണ്ടിന്റെ തെക്കു-കിഴക്കു പ്രദേശങ്ങളിൽ വസിക്കുന്ന അയ്യപ്പഭക്തന്മാർ മേല്പറഞ്ഞ പൂജ ഒരു വർഷവും മുടങ്ങാതെ നടത്തിയിട്ടുണ്ട്. ശ്രീ അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ആണ് ഇതിനെല്ലാം ഭക്തന്മാർക്ക് കരുത്തേകിയത്. കെന്റിലെ ജില്ലിങ്ങമിലുള്ള സ്കൗട്ട്സ് സമ്മേളന കേന്ദ്രത്തിൽ വച്ചാണ് (Scouts Hall, Castlemaine Avenue, Gillingham, Kent, ME7 2QE) ഈ വർഷത്തെ ശ്രീ അയ്യപ്പ പൂജ 2023 നവംബര്‍ 25-)o തിയതി ശനിയാഴ്ച വൈകുന്നേരം 5:00 മണി മുതൽ 10:00 മണി വരെ നടത്തപ്പെടുന്നത്.
അയ്യപ്പപൂജയോടനുബന്ധിച്ചു ഭജന, വിളക്കുപൂജ, സഹസ്രനാമാര്‍ച്ചന, അഷ്ടോത്തര അര്‍ച്ചന, ശനിദോഷ പരിഹാരം (നീരാഞ്ജനം), ദീപാരാധന, പടിപൂജ, ഹരിവരാസനം, പ്രസാദവിതരണം, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. വിളക്കുപൂജയില്‍ പങ്കെടുക്കുന്നവര്‍ നിലവിളക്കും നാളികേരവും പൂജാപുഷ്പങ്ങളും കൊണ്ടുവരേണ്ടതാണ്. നീരാഞ്ജനം ചെയ്യുന്ന ഭക്തർ ഒരു നാളികേരം കൊണ്ടുവരേണ്ടതാണ്.
കെന്റ് അയ്യപ്പ ക്ഷേത്രത്തിലെ മുഖ്യ പൂജാരി ശ്രീ അഭിജിത്താണ് പൂജകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നത്. ഏവർക്കും സുപരിചിതമായ ‘തത്വമസി യുകെ’ ഭജന സംഘം അയ്യപ്പഭജനയ്ക്ക് നേതൃത്വം നൽകുന്നു. ശ്രീ വിശ്വജിത് തൃക്കാക്കരയുടെ അയ്യപ്പ സോപാന സംഗീതം ദീപാരാധനയ്ക്കു മിഴിവേകും. ജാതി-മത-വര്‍ണ്ണ-ഭാഷാഭേദമെന്യേ ഏവരെയും സാദരം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
E-Mail: kenthindusamajam@gmail.com / kentayyappatemple@gmail.com
Website: www.kenthindusamajam.org / www.kentayyappatemple.org
Facebook: https://www.facebook.com/kenthindusamajam.kent / https://www.facebook.com/kentayyappatemple.org
Twitter: https://twitter.com/KentHinduSamaj / https://twitter.com/AyyappaKent
https://www.instagram.com/kenthindusamaj/
http://kentayyappatemple.org/events/mandala-makaravilakku-chirappu-mahotsavam-2022-23/
Tel: Tel: 07838170203 / 07478728555 / 07507766652 / 07985245890 / 07747178476 / 07973151975 / 07906130390 / 07753188671
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല