കെന്റ് അയ്യപ്പക്ഷേത്രം ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവം 2023 മാർച്ച് 7 ആം തീയതി ചൊവ്വാഴ്ച രാവിലെ 7:30 മണി മുതൽ ഭക്തിപൂർവ്വം ആചരിക്കുന്നു. കെൻ്റിലെ മെഡ്‌വേ ഹിന്ദു മന്ദിറില്‍ വച്ചാണ് പൂജകളും കർമ്മവിധികളും നടത്തപ്പെടുന്നത്. രാവിലെ 8 മണിക്ക് നിർമാല്യവും 8.30 ന് ഗണപതിഹോമവും തുടർന്ന് 9 മണിക്ക് ഉഷപൂജയും ഉണ്ടായിരിക്കുന്നതാണ്.
പൊങ്കാലയിടൽ കർമങ്ങൾ കൃത്യം 10.30 AM നു ആരംഭിക്കുന്നു. ശേഷം 2:00 PM ന് ഉച്ചപൂജയും ശേഷം പൊങ്കാലനൈവേദ്യവും അന്നദാനവും ഉണ്ടായിരിക്കും. എല്ലാ പൂജാവിധികളും ഭക്തർക്കായി Kent Ayyappa Temple YouTube Channel – ൽ തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്. ജാതി-മത-വര്‍ണ്ണ-ഭാഷാഭേദമെന്യേ ഏവരെയും സാദരം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
E-Mail: kenthindusamajam@gmail.com, kentayyappatemple@gmail.com
Website: kentayyappatemple.org
Facebook: https://www.facebook.com/kenthindusamajam.kent
Telephone: 07838 170203/ 07906 130390 / 07507 766652 / 07973 151975 / 07985 245890 / 07747 178476
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല