കെന്റ് അയ്യപ്പക്ഷേത്രത്തിൽ ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് ചിറപ്പ് മഹോത്സവം 2022 നവംബര്‍ 17-)o തിയതി വ്യാഴാഴ്ച മുതൽ 2023 ജനുവരി 14 ശനിയാഴ്ച വരെ, കെന്റിലെ Medway ഹിന്ദു മന്ദിറില്‍ വച്ച് ഭക്തിസാന്ദ്രമായി നടത്തപ്പെടുന്നു. ഇംഗ്ലണ്ടിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്ന കെന്റിലെ ജില്ലിങ്ങമിൽ ഉള്ള കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ പ്രതിഷ്‌ഠിക്കപ്പെട്ടിരിക്കുന്ന കലിയുഗവരദനായ ശ്രീ അയ്യപ്പ സ്വാമിയെ കണ്ടു കൺനിറയെ തൊഴാനും അനുഗ്രഹം നേടാനും ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും വർഗത്തിന്റെയും വര്ണത്തിന്റേയും അതിർവരമ്പുകൾ തട്ടിമാറ്റി അയ്യപ്പ ഭക്തന്മാർ ധാരാളമായെത്തുന്നു.
ഈ വർഷവും മണ്ഡലകാലം മുഴുവൻ ശനിയാഴ്ചകളിൽ ശ്രീ അയ്യപ്പ പൂജയും മറ്റുള്ള ദിവസങ്ങളിൽ അയ്യപ്പ വിളക്കും നടക്കുന്നുണ്ട്.
മണ്ഡല കലാരംഭവും നടതുറപ്പും നവംബർ 17 – )o തീയതി വ്യാഴാഴ്ച വൈകുന്നേരം 5 മണി മുതൽ 9.00 മണി വരെ വിശേഷാൽ അയ്യപ്പ പൂജയോടുകൂടി നടത്തപ്പെടുന്നു. ഈ ദിവസം ശ്രീ ശരത് ചന്ദ്രൻ സോപാന സംഗീതം ശ്രീ അയ്യപ്പ സ്വാമിക്കായി സമർപ്പിക്കുന്നു.
പ്രതിഷ്‌ഠാദിന വാർഷികം നടത്തപെടുന്ന ഡിസംബർ 3-)0 തീയതി ശനിയാഴ്ച രാവിലെ 6 മണി മുതൽ വൈകുന്നേരം 9 മണി വരെ വിശേഷാൽ പൂജകളും മറ്റു കർമങ്ങളും ശ്രീ അയ്യപ്പ പൂജയും ഉണ്ടായിരിക്കും. മണ്ഡലവിളക്കും ആറാട്ടുമഹോത്സവവും ഡിസംബർ 27-)o തീയതി ചൊവ്വാഴ്ച വൈകുന്നേരം 4.00 മണി മുതൽ 9.00 മണി വരെ നടത്തപ്പെടും. അയ്യപ്പ വിളക്ക് വൈകുന്നേരം ആറര മുതൽ ഏഴര വരെയും മറ്റു ശനിയാഴ്ചകളിലെ ശ്രീ അയ്യപ്പ പൂജ വൈകുന്നേരം അഞ്ചു മണി മുതൽ രാത്രി ഒമ്പതു മണി വരെയുമാണ് നടത്തപ്പെടുക.
അയ്യപ്പപൂജയോടനുബന്ധിച്ചു ഭജന, വിളക്കുപൂജ, നെയ്യഭിഷേകം, താലപ്പൊലി, സഹസ്രനാമാര്‍ച്ചന, അഷ്ടോത്തര അര്‍ച്ചന, ശനിദോഷ പരിഹാരം (നീരാഞ്ജനം), ദീപാരാധന, പടിപൂജ, ഹരിവരാസനം, പ്രസാദവിതരണം, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. വിളക്കുപൂജയില്‍ പങ്കെടുക്കുന്നവര്‍ നിലവിളക്കും നാളികേരവും പൂജാപുഷ്പങ്ങളും കൊണ്ടുവരേണ്ടതാണ്. നീരാഞ്ജനം ചെയ്യുന്ന ഭക്തർ ഒരു നാളികേരം കൊണ്ടുവരേണ്ടതാണ്.
ബ്രിസ്ടോളില്‍ നിന്ന് വരുന്ന ശ്രീ വെങ്കിടേഷസ്വാമികള്‍ പൂജകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നതാണ്. ജാതി-മത-വര്‍ണ്ണ-ഭാഷാഭേദമെന്യേ ഏവരെയും സാദരം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
പൂജകൾ ബുക്ക് ചെയ്യുവാൻ:
https://docs.google.com/forms/d/e/1FAIpQLScAQjUT9RnidAlHNHjn50LnFY1VsSXYHIAeR67-1ZcRvNr7ew/viewform
Temple Address :
Kent Ayyappa Temple, Medway Hindu Mandir, 361 Canterbury Street, Gillingham, Kent, ME7 5XS.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
Website : www.kentayyappatemple.org Email : kentayyappatemple@gmail.com
Facebook : Kent Ayyappa Temple
Tel: 07985 245890 / 07507 766652 / 07838 170203 / 07478 728555 / 07973 151975
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല