നിതിന്‍ രാധാകൃഷ്ണന്‍
കെന്റ്: കെന്റ് മലയാളി അസോസിയേഷന്റെ പത്താമത് വാര്‍ഷികം ഫെബ്രുവരി 18ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. വാര്‍ഷികത്തോട് അനുബന്ധിച്ച് ആള്‍ യുകെ മലയാളം അന്താക്ഷരി മത്സരവും കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. അന്താക്ഷരി മത്സര വിജയികള്‍ക്ക് 500 പൌണ്ട് മുതല്‍ 600 പൌണ്ട് വരെ സമ്മാനമായി നല്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
കെന്റ് ഗില്ലിങ്ഹാമില്‍ മാള്‍ബറോ റോഡിലുള്ള ബ്രോംപ്ട്ണ്‍ അക്കാദമി ഹാളിലാണ് പരിപാടികള്‍ അരങ്ങേറുക. വൈകുന്നേരം ആറ് മണിക്ക് തന്നെ പരിപാടികള്‍ തുടങ്ങും. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക.
റോബിന്‍ – 44 78 1049 0910.
ഇമെയില്‍:president@kentmalayalee.co.uk
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല