അപ്പച്ചന് കണ്ണഞ്ചിറ
കെന്റല്‍: കുംബ്രിയയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രവും, ലങ്കാസ്റ്റര്‍ കത്തോലിക്ക രൂപതയുടെ പരിധിയില്‍ പെടുന്നതുമായ കേന്റലിലെ മലയാളി കൂട്ടായ്മ, തങ്ങളുടെ പ്രഥമ ഓണാഘോഷം- ‘പൊന്നോണം 2011’ ന് വിപുലമായ പരിപാടികള്‍ ഒരുക്കുന്നു. കെന്റലിലെ ഹോളി ട്രിനിറ്റി ആന്‍ഡ് സെന്റ് ജോര്‍ജ് കത്തോലിക്കാ ദേവാലയവും പാരിഷ് ഹാളും പരിപാടികള്‍ക്ക് വേദിയാകും.
സെപ്റ്റംബര്‍ 17 ന് ശനിയാഴ്ച രാവിലെ 11 മണിക്ക് ലങ്കാസ്റ്റര്‍ സീറോ മലബാര്‍ ചാപ്ലിന് റവ: ഡോ:മാത്യു ചൂരപോയ്കയില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന നിര്‍വഹിക്കുന്നത് തിരുവോണത്തിന് ആത്മീയതയിലൂന്നിയ പുതിയദിനം വിരിയിക്കും.
വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം പരിഷ് ഹാളില്‍ ‘കേന്റല് മാവേലി’ ഭദ്രദീപം തെളിച്ചു ഓണാഘോഷത്തിനു നാന്ദി കുറിക്കും. ഷിബി പുന്നന്‍ തിരുവോണ സന്ദേശം നല്‍കും.
അതിവിപുലവും, മലയാളത്തനിമ പകരുന്നതുമായ പൊന്നോണം 2011 ന് ലാലപ്പന് കളീക്കല്‍, ജോസ് മേരിമംഗലം, ഷിബി പുന്നന്‍, മേരി കോളിന്, സജി ജോര്‍ജ്, ടിന്സന് കുര്യാക്കോസ് എന്നിവര്‍ നേതൃത്വം വഹിക്കും.
കെന്റല്‍ മലയാളി കുടുംബങ്ങള്‍ അവരവരുടെ ഭവനങ്ങളില്‍ പാകം ചെയ്തു കൊണ്ടുവരുന്ന സ്വാദിഷ്ടമായ ഓണസദ്യ തൂശനിലയില്‍ വിളമ്പിയതിനു ശേഷം ഒരുമിച്ചിരുന്നു ഭക്ഷിച്ചു കൂട്ടായ്മയുടെ ഈ പ്രഥമ ഓണാഘോഷം അര്‍ത്ഥപൂര്‍ണമായ തങ്ങളുടെ ഐക്യം ഉറപ്പിക്കുന്നതിനും, വിളിചോതുന്നതുമായ ഒരു പരിപാടിയാക്കി മാറ്റും.
ആത്മീയതയിലൂന്നി, ജന്മനാടിന്റെ മോഹോത്സവതിന്റെ തനിമയും ആനന്ദവും വാരി വിതറി ഐക്യ കാഹളം മുഴക്കി നടത്തപ്പെടുന്ന ഒരുപക്ഷെ യുകെയിലെ പ്രഥമ ഓണാഘോഷമായിരിക്കും പൊന്നോണം 2011 എന്ന് .സംഘാടകര്‍ കരുതുന്നു.
അംഗങ്ങള്‍ അത്തപൂക്കളമൊരുക്കും, തുടര്‍ന്നു വിവിധ കലാപരിപാടികളും ഓണപ്പാട്ടും ഉണ്ടായിരിക്കും.
സ്ഥലം:
HOLY TRINITY & ST. GEORGE PARISH
33 BLACHHIL ROAD
KENDAL
LA94BW
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല