സ്വന്തം ലേഖകൻ: എല്ലാ രാജ്യക്കാർക്കും കെനിയ സന്ദർശിക്കുന്നത് ജനുവരി മുതൽ വീസ ആവശ്യമില്ലെന്ന് പ്രസിഡന്റ് വില്യം റൂട്ടോ പറഞ്ഞു. എല്ലാ സന്ദർശകരും വീസയ്ക്ക് അപേക്ഷിക്കുന്നതിന് പകരം ഇലക്ട്രോണിക് യാത്രാ അംഗീകാരം മുൻകൂട്ടി ലഭിക്കുമെന്ന് ഉറപ്പാക്കാൻ സർക്കാർ ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് റുട്ടോ പറഞ്ഞു.
ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ 60-ാം വാർഷികത്തോടനുബന്ധിച്ച് തലസ്ഥാനമായ നെയ്‌റോബിയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന്റെ ഏതെങ്കിലും കോണിൽ നിന്ന് ആരും കെനിയയിലേക്ക് വീസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള പ്രയാസം അനുഭവിക്കേണ്ട ആവശ്യമില്ല. ആഫ്രിക്കൻ ഭൂഖണ്ഡത്തിനുള്ളിൽ വീസ രഹിത യാത്രയ്ക്കായി വളരെക്കാലമായി വാദിക്കുന്ന ആളാണ് റുട്ടോ.
ഒക്ടോബറിൽ റിപ്പബ്ലിക് ഓഫ് കോംഗോയിൽ നടന്ന സമ്മേളനത്തിൽ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് 2023 അവസാനത്തോടെ കെനിയ സന്ദർശിക്കാൻ വീസ ആവശ്യമില്ലെന്ന് റൂട്ടോ പറഞ്ഞിരുന്നു. കെനിയയുടെ സമ്പദ്‌വ്യവസ്ഥയിൽ ടൂറിസം പ്രധാന പങ്ക് വഹിക്കുന്നു. തീരപ്രദേശത്തും ഉൾനാടൻ വന്യജീവി സഫാരികളിലും കെനിയയുടെ പ്രധാന വിനോദസഞ്ചാര മേഖലകളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല