കെനിയന്‍ തലസ്ഥാനമായ നെയ്റോബിയില്‍ വന്‍ തീവ്രവാദി ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ബ്രിട്ടന്‍ മുന്നറിയിപ്പ് നല്‍കി. ഒരു പക്ഷെ ആസൂത്രണത്തിന്റെ അവസാനഘട്ടത്തിലാകാം ഈ ആക്രമണ പദ്ധതികളെന്നും ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയം നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു.
മൊംബാസയില്‍ നിന്നും ബ്രീട്ടീഷ് പൌരന്‍ അറസ്റിലായതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കെനിയന്‍ അധികൃതരെ സഹായിക്കാനെത്തിയ ബ്രട്ടീഷ് പോലീസിന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.
കെനിയയിലേക്ക് യാത്ര ചെയ്യുന്ന ബ്രട്ടീഷുകാര്‍ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യമന്ത്രാലയം നിര്‍ദേശിക്കുന്നു. ആക്രമണത്തിന് പിന്നില്‍ ഒരു പ്രത്യേക സംഘത്തെ മാത്രം ചൂണ്ടിക്കാണിക്കാനാകില്ലെന്ന് ബ്രട്ടീഷ് അധികൃതര്‍ പറഞ്ഞു. അല്‍-ക്വയ്ദയുമായി ബന്ധമുള്ള ഷെബാബ് വിഘടനവാദികളാണ് കെനിയയില്‍ പ്രധാനമായും തീവ്രവാദ ഭീഷണി ഉയര്‍ത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല