സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പില്‍ കൃത്രിമം, കെനിയയില്‍ പ്രസിഡന്റ് ഉഹ്‌റു കെനിയാത്തയുടെ തെരഞ്ഞെടുപ്പ് വിജയം സുപ്രീം കോടതി അസാധുവാക്കി. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് അസാധുവാക്കിയത്. 60 ദിവസത്തിനുള്ളില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വീണ്ടും നടത്താനും കോടതി നിര്‍ദേശം നല്‍കി.
കഴിഞ്ഞ ആഗ്‌സ്റ്റ് മാസത്തില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് ഉഹ്‌റു കെനിയാത്ത വിജയം നേടിയത്. കെനിയന്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് ഒഡിംഗയാണ് ആരോപണവുമായി രംഗത്തെത്തിയത്. കള്ളവോട്ട് പിടികൂടാന്‍ ഇലക്‌ട്രോണിക് മെഷീന്‍ ഉപയോഗിച്ചാണ് വോട്ടെണ്ണല്‍ നടത്തിയത്.
എന്നാല്‍, ഈ മെഷീന്‍ മുതിര്‍ന്ന ഐ.ടി ഉദ്യോഗസ്ഥനായ ക്രിസ് സാന്റോയുടെ ഐഡിന്റിന്റി വിവരങ്ങള്‍ ഉപയോഗിച്ച് വ്യാപകമായി ഹാക്ക് ചെയ്യപ്പെട്ടതായാണ് ഒഡിംഗയുടെ ആരോപണം. തെരഞ്ഞെടുപ്പിന് പിന്നാലെ കെനിയയില്‍ നടന്ന പ്രതിപക്ഷ പ്രതിഷേധത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല