1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2016

സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ഏറ്റവുമധികം വാഹനാപകടങ്ങള്‍ ഉണ്ടാക്കുന്നതില്‍ മലയാളികള്‍ക്ക് അഞ്ചാം സ്ഥാനം. കേന്ദ്ര ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണ് രാജ്യത്തെ റോഡപകടങ്ങളുടെ ഏറ്റവും പുതിയ കണക്കുള്ളത്. റിപ്പോര്‍ട്ട് പ്രകാരം റോഡപകടങ്ങള്‍ ഉണ്ടാകുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം അഞ്ചാമതാണ്.

2015 ല്‍ 4196 പേരാണ് കേരളത്തില്‍ റോഡപകടങ്ങളില്‍ മരിച്ചത്. 43,735 പേര്‍ക്ക് അപകടങ്ങളില്‍ പരുക്കുപറ്റി. കേരളത്തിലാകമാനം 39,014 വാഹനാപകടങ്ങളാണ് ഉണ്ടായത്. അപകട മരണത്തിന്റെ എണ്ണത്തില്‍ നാലു ശതമാനം വര്‍ദ്ധനവാണ് 2015 കാലഘട്ടത്തില്‍ രാജ്യത്തുണ്ടായത്. രാജ്യത്താകമാനം ഒരു ലക്ഷത്തി നാല്‍പ്പത്തിനാലായിരത്തി ഒരുനൂറ്റി മുപ്പത്തിമൂന്ന് പേര്‍ 2015 ല്‍ വാഹനാപകടങ്ങളില്‍ മരിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

വാഹനാപകടങ്ങളുടെ കാര്യത്തില്‍ തമിഴ്‌നാടാണ് മുന്നില്‍. മരണസംഖ്യയില്‍ ഉത്തര്‍പ്രദേശും. റോഡ് സുരക്ഷ ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.