സ്വന്തം ലേഖകൻ: സംസ്ഥാനത്ത് പൊരി വെയിലിനെ തോൽപ്പിച്ച് തിരഞ്ഞെടുപ്പ് ചൂട്. പോളിംഗ് തുടങ്ങി ആദ്യ മണിക്കൂറുകളിൽ തന്നെ താരങ്ങളും തങ്ങളുടെ വോട്ട് രേഖപ്പെടുത്താനായി എത്തി. മമ്മൂട്ടി, പൃഥ്വിരാജ്, ഭാര്യ സുപ്രിയ, ആസിഫ് അലി, രഞ്ജി പണിക്കർ, ഗായിക സയനോര, സിതാര കൃഷ്ണകുമാർ, നീരജ് മാധവൻ, രശ്മി സോമൻ എന്നിവരെല്ലാം ഇതിനകം വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു. പൊന്നുരുന്നി സികെഎസ് സ്‌കൂളിലാണ് ഭാര്യ സുല്‍ഫത്തിനൊപ്പം മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത്.
നടനും തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയുമായ കൃഷ്‌ണകുമാർ ഭാര്യ സിന്ധുവിനും മക്കളായ ഇഷാനിയ്ക്കും ദിയയ്ക്കും ഒപ്പമാണ് വോട്ട് ചെയ്യാനെത്തിയത്. ഭാര്യയ്ക്കും മകൾക്കുമൊപ്പമാണ് നടൻ റഹ്മാനും വോട്ട് ചെയ്യാനെത്തിയത്. മഷി പുരട്ടിയ വിരലിന്റെ ചിത്രത്തിനൊപ്പം മേക്ക് ഇറ്റ് കൗണ്ട്’ എന്ന ക്യാപ്ഷന്‍ നല്‍കിയ ചിത്രമാണ് പൃഥ്വിരാജ് പങ്കുവെച്ചത്.
കേരളത്തില്‍ തുടര്‍ ഭരണം ഉണ്ടാകുമെന്നും തുടര്‍ച്ച തന്നെ വേണമെന്നും അതിനൊപ്പം മികച്ചത് തന്നെ വേണമെന്നും ആസിഫ് അലി പറഞ്ഞു. നടന്മാരായ രാജു, ഇന്നസെന്റ്, നീരജ് മാധവ്, സയനോര ഫിലിപ്പ് തുടങ്ങിയവരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. പ്രവചനാതീതമായ തിരഞ്ഞെടുപ്പാണ് ഇതെന്ന് സംവിധായകന്‍ രണ്‍ജി പണിക്കര്‍ പറഞ്ഞു.
വോട്ട് ആര്‍ക്കാണെന്നുള്ളത് രഹസ്യമായിരിക്കുമല്ലോയെന്നും അവിടെ ചെല്ലുമ്പോഴുള്ള മനസാക്ഷിക്ക് അനുസരിച്ചാണ് വോട്ട് ചെയ്യുകയെന്നും നടന്‍ രാജു പ്രതികരിച്ചു. ഫാസിലും കുടുംബവും ഒരുമിച്ചെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ഫഹദിന്റെ അനുജനും നടനുമായ ഫര്‍ഹാന്‍ ഫാസിലും കുടുംബത്തിനൊപ്പം ഉണ്ടായിരുന്നു.
40 മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. 27446309 വോട്ടര്‍മാരാണ് കേരളത്തിന്റെ വിധി നിര്‍ണ്ണയിക്കാന്‍ പോകുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 15000 ത്തോളം അധിക പോളിംഗ് ബൂത്തുകളും ഇത്തവണ സജ്ജമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല