സ്വന്തം ലേഖകന്‍: കേരള നിയമസഭാ തെരഞ്ഞെടുപ്പ്, തിയതികള്‍ പ്രഖ്യാപിച്ചു, മെയ് 16 ന് വോട്ടെടുപ്പ്. കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനമാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ പുറത്തുവിട്ടത്. വിജ്ഞാപനം ഏപ്രില്‍ 22, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഏപ്രില്‍ 29, പത്രികയിലെ സൂക്ഷ്മ പരിശോധന ഏപ്രില്‍ 30, പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മെയ് 2, പോളിംഗ് മെയ് 16, വോട്ടെണ്ണല്‍ മെയ് 19 എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടക്കുക.
പ്രഖ്യാപനം വന്ന നിലയില്‍ ഇന്നു മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. കേരളം, തമിഴ്‌നാട്, അസം, പുതുച്ചേരി, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ചു സംസ്ഥാനങ്ങളിലെ ആകെ 824 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.
അസമില്‍ 1.98 കോടി പേരും കേരളത്തില്‍ 2.56 കോടിയും തമിഴ്‌നാട്ടില്‍ 5.8 കോടിയും പശ്ചിമ ബംഗാളില്‍ 6.55 കോടിയും പുതുച്ചേരിയില്‍ 9.5ലക്ഷം പേരും വോട്ട് രേഖപ്പെടുത്തും. വോട്ടു ചെയ്യാന്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. വോട്ടര്‍പട്ടികയില്‍ പേരുണ്ടാകണം. ഫോട്ടോ പതിച്ച വോട്ടേഴ്‌സ് സ്ലിപ്പ് കമ്മിഷന്‍ തന്നെ വിതരണം ചെയ്യും.
തെരെഞ്ഞെടുപ്പ് പ്രക്രിയ കേന്ദ്രസംഘം നിരീക്ഷിക്കും. ഭിന്നശേഷിയുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സൗകര്യം പോളിംഗ് ബൂത്തുകളില്‍ ഏര്‍പ്പെടുത്തും. കേന്ദ്ര സേനയെയെ നിശ്ചയിക്കുന്നതും വിന്യസിക്കുന്നതും തെരഞ്ഞെടുപ്പ് കമ്മിഷനായിരിക്കും. ഓരോ ജില്ലകളിലും അഞ്ചു നിരീക്ഷകര്‍ വീതമുണ്ടായിരിക്കും.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിച്ചായിരിക്കും പൂര്‍ണ്ണമായും വോട്ടെടുപ്പ്. നോട്ടയ്ക്കും ചിഹ്നം. യന്ത്രത്തില്‍ ഏറ്റവും അടിയിലായിരിക്കും നോട്ടയുടെ സ്ഥാനം. സ്ഥാനാര്‍ത്ഥികളുടെ ചിത്രവും വോട്ടിംഗ് മെഷീനില്‍ ഉള്‍പ്പെടുത്തും.
കേന്ദ്ര പോലീസും നിരീക്ഷണ വാഹനങ്ങളും കമ്മീഷന്‍ നല്‍കും. വാഹനങ്ങളില്‍ ജി.പി.എസ് സംവിധാനം ഏര്‍പ്പെടുത്തും.
ഇന്നു മുതല്‍ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ഉദ്യോഗസ്ഥരും കമ്മിഷന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും കമ്മീഷന്‍ അറിയിച്ചൂ.
കേരളത്തിലെ ചില മണ്ഡലങ്ങളിലെ ചില ബൂത്തുകളില്‍ വോട്ട് ചെയ്ത ശേഷം ആര്‍ക്കാണ് വോട്ട് രേഖപ്പെടുത്തിയത് എന്നു വ്യക്തമാക്കുന്ന സ്ലിപ് ലഭിക്കുന്ന സംവിധാനവും ഇത്തവണ പരീക്ഷിക്കുന്നുണ്ടെന്നും കമ്മിഷന്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല