സ്വന്തം ലേഖകൻ: കേരള നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. സംശുദ്ധ ഭരണം ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെന്നും ഭരണമാറ്റത്തിന് ഉതകുന്ന പട്ടികയാണ് പ്രഖ്യാപിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
92 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 86 സീറ്റുകളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ആറ് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പിന്നീട് തീരുമാനിക്കും. കല്‍പ്പറ്റ, നിലമ്പൂര്‍, കുണ്ടറ, പട്ടാമ്പി, വട്ടിയൂര്‍കാവ്, തവനൂര്‍ എന്നീ പട്ടികകളാണ് ബാക്കിയുള്ളത്.
പട്ടികയുടെ പൂർണരൂപം:
ഉദുമ- പേരിയ ബാലകൃഷ്ണന്‍
കാഞ്ഞങ്ങാട്- പിവി സുരേഷ്
പയ്യന്നൂര്‍- എം പ്രദീപ് കുമാര്‍
കല്യാശ്ശേരി- ബ്രിജേഷ് കുമാര്‍
തളിപറമ്പ- അബ്ദുള്‍ റഷീദ് പിവി
ഇരിക്കൂര്‍- അഡ്വ സജു ജോസഫ്
കണ്ണൂര്‍- സതീശന്‍ പാച്ചേനി
തലശ്ശേരി- ശ്രീ എം. പി അരവിന്ദാക്ഷന്‍
പേരാവൂര്‍- അഡ്വ സണ്ണി ജോസഫ്
മാനന്തവാടി- പി.കെ ജയലക്ഷ്മി
സുല്‍ത്താന്‍ ബത്തേരി- ഐസി ബാലകൃഷ്ണന്‍
നാദാപുരം- അഡ്വ. പ്രവീണ്‍കുമാര്‍
കൊയിലാണ്ടി- എന്‍. സുബ്രമണ്യന്‍
ബാലുശ്ശേരി- ധര്‍മ്മജന്‍ വി കെ
കോഴിക്കോട് നോര്‍ത്ത്- കെഎം അഭിജിത്ത്
ബേപ്പൂര്‍- പി.എം നിയാസ്
വണ്ടൂര്‍- എ പി അനില്‍ കുമാര്‍
പൊന്നാനി- എ എം രോഹിത്ത്
തൃത്താല- വി ടി ബല്‍റാം
ഷൊര്‍ണൂര്‍-ടി എച്ച് ഫിറോസ് ബാബു
ഒറ്റപ്പാലം ഡോ. സരിന്‍
പാലക്കാട്- ഷാഫി പറമ്പില്‍
മലമ്പുഴ- എസ് കെ അനന്ത കൃഷ്ണന്‍
തരൂര്‍- കെ എ ഷീബ
ചിറ്റൂര്‍ – സുമേഷ് അച്യുതന്‍
ആലത്തൂര്‍- പാളയം പ്രദീപ്
ചേലക്കര- സി. സി ശ്രീകുമാര്‍
കുന്നംകുളം- കെ ജയശങ്കര്‍
മണലൂര്‍- വിജയ ഹരി
വടക്കാഞ്ചേരി- അനില്‍ അക്കര
ഒല്ലൂര്‍- ജോസ് വെള്ളൂര്‍
തൃശ്ശൂര്‍- പത്മജ വേണുഗോപാല്‍
നാട്ടിക- സുനില്‍ ലാലൂര്‍
കയ്പ മംഗലം- ശോഭാ സുബിന്‍
പുതുക്കാട്- അനില്‍ അന്തിക്കാട്
ചാലക്കുടി- ടി. ജെ സനീഷ് കുമാര്‍
കൊടുങ്ങല്ലൂര്‍- എം പി ജാക്‌സണ്‍
പെരുമ്പാവൂര്‍- എല്‍ദോസ് കുന്നപ്പിള്ളി
അങ്കമാലി- റോജി എം ജോണ്‍
ആലുവ- അന്‍വര്‍ സാദത്ത്
പറവൂര്‍- വി ഡി സതീശന്‍
വൈപ്പിന്‍- ദീപക്ക് ജോയ്
കൊച്ചി- ടോണി ചമ്മണി
തൃപ്പൂണിത്തുറ- കെ ബാബു
എറണാകുളം- ടി ജെ വിനോദ്
തൃക്കാക്കര- പിടി തോമസ്
കുന്നത്തുനാട്- വി പി സജീന്ദ്രന്‍
മൂവാറ്റുപുഴ- ഡോ മാത്യൂ കുഴല്‍നാടന്‍
ദേവികുളം- ഡി കുമാര്‍
ഉടുമ്പന്‍ ചോല- അഡ്വ. ഇ എം അഗസ്റ്റി
പീരുമേട്- സിറിയക് തോമസ്
വൈക്കം- ഡോ. പി ആര്‍ സോന
കോട്ടയം- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
പുതുപ്പള്ളി- ഉമ്മന്‍ ചാണ്ടി
കാഞ്ഞിരപ്പള്ളി- ജോസഫ് വാഴക്കന്‍
പൂഞ്ഞാര്‍- ടോമി കല്ലാനി
അരൂര്‍- ഷാനിമോള്‍ ഉസ്മാന്‍
ചേര്‍ത്തല- എസ് ശരത്ത്
ആലപ്പുഴ- ഡോ. കെ എസ് മനോജ്
അമ്പലപ്പുഴ- അഡ്വ. എം ലിജു.
ഹരിപ്പാട്- രമേശ് ചെന്നിത്തല
കായംകുളം- കുമാരി അരിതാ ബാബു
മാവേലിക്കര- കെ കെ ഷാജു
ചെങ്ങന്നൂര്‍- എം മുരളി
റാന്നി- റിങ്കു ചെറിയാന്‍
ആറന്മുള- കെ ശിവദാസന്‍ നായര്‍
കോന്നി- റോബിന്‍ പീറ്റര്‍
അടൂര്‍- എം ജി കണ്ണൂര്‍
കരുനാഗപ്പള്ളി- സി.ആര്‍ മഹേഷ്
കൊട്ടാരക്കര- രശ്മി ആര്‍
പത്താനാപുരം- ജ്യോതികുമാര്‍ ചാമക്കാല
ചടയമംഗലം- എം എം നസീര്‍
കൊല്ലം- അഡ്വ. ബിന്ദു കൃഷ്ണ
ചാത്തന്നൂര്‍- പീതാംബരക്കുറുപ്പ്
വര്‍ക്കല- ബി. ആര്‍. എം ഷഫീര്‍
ചിറയിന്‍കീഴ്- അനൂപ് ബി എസ്
നെടുമങ്ങാട്- പി .എസ് പ്രശാന്ത്
വാമനപുരം- ആനാട് ജയന്‍
കഴക്കൂട്ടം- ഡോ. എസ്.എസ് ലാല്‍
തിരുവനന്തപുരം- വി. എസ് ശിവകുമാര്‍
നേമം- കെ മുരളീധരന്‍
അരുവിക്കര- കെ.എസ് ശബരീനാഥ്
പാറശ്ശാല- അന്‍സജിത റസ്സല്‍
കാട്ടാക്കട- മലയിന്‍കീഴ് വേണുഗോപാല്‍
കോവളം- എം. വിന്‍സെന്റ്
നെയ്യാറ്റിന്‍കര- ആര്‍ ശെല്‍വരാജ്
നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഇരിക്കൂറില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ കൂട്ടരാജി പ്രഖ്യാപിച്ചു. യു.ഡി.എഫ് കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ പി.ടി മാത്യു രാജിവെച്ചു. 5 കെ.പി.സി.സി അംഗങ്ങളും 22 ഡി.സി.സി അംഗങ്ങളും രാജിവെച്ചു.
13 മണ്ഡലം പ്രസിഡണ്ടുമാരും രാജിവെച്ചു. പത്തനംതിട്ട ഡി.സി.സി മുന്‍ പ്രസിഡണ്ട് പി. മോഹന്‍രാജ് കോണ്‍ഗ്രസ് വിട്ടു. സീറ്റില്ലാത്തതിനാല്‍ നേതൃത്വത്തിനെതിരെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷും പരസ്യമായി രംഗത്തെത്തി. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച ലതികാ സുഭാഷ് തലമുണ്ഡനം ചെയ്തു.
മഹിളാ കോണ്‍ഗ്രസ് മൊത്തം സ്ഥാനാര്‍ത്ഥികളില്‍ 20 ശതമാനം സ്ത്രീകള്‍ക്ക് നീക്കിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്ന സ്ത്രീകളെ അവഗണിച്ചുവെന്നും ലതികാ സുഭാഷ് മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപി ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു
കേരള നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ദല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗാണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. 115 സീറ്റുകളിലാണ് ബി.ജെ.പി മത്സരിക്കുന്നത്. മറ്റു 25 സീറ്റുകളില്‍ നാല് സഖ്യകക്ഷികള്‍ മത്സരിക്കും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്.
ബിജെപി സ്ഥാനാർഥി പട്ടിക:
ചിറയിൻകീഴ്: ആശാനാഥ്
നെടുമങ്ങാട്: ജെ.ആർ.പദ്മകുമാർ
വട്ടിയൂർക്കാവ്: വി.വി.രാജേഷ്
തിരുവനന്തപുരം: കൃഷ്ണകുമാർ
അരുവിക്കര: സി.ശിവൻകുട്ടി
പാറശാല: കരമന ജയൻ
കാട്ടാക്കട: പി.കെ.കൃഷ്ണദാസ്
നെയ്യാറ്റിൻകര: രാജശേഖരൻ എസ്. നായർ
ആറ്റിങ്ങൽ: പി.സുധീർ
നേമം: കുമ്മനം രാജശേഖരൻ
കൊട്ടാരക്കര: വയക്കൽ സോമൻ
ചടയമംഗലം: വിഷ്ണു പട്ടത്താനം
പത്തനാപുരം: ജിതിൻ ദേവ്
ചാത്തന്നൂർ: ബി.ബി.ഗോപകുമാർ
പുനലൂർ: അയൂർ മുരളീ
കുന്നത്തൂർ: രാജി പ്രസാദ്
ചവറ: വിവേക് ഗോപൻ
ആലപ്പുഴ: ആർ.സന്ദീപ് വജസ്പതി
അമ്പലപ്പുഴ: അനൂപ് അന്തോണി ജോസഫ്
ഹരിപ്പാട്: കെ.സോമൻ
മാവേലിക്കര: സഞ്ജു
ചെങ്ങന്നൂർ: എ.വി.ഗോപകുമാർ
കോന്നി: കെ.സുരേന്ദ്രൻ
ആറന്മുള: ബിജു മാത്യു
തിരുവല്ല: അശോകന്‍ കുളനട
പുതുപ്പള്ളി: എൻ.ഹരി
കോട്ടയം: മിനർവ മോഹൻ
കാഞ്ഞിരപ്പള്ളി: അൽഫോൻസ് കണ്ണന്താനം
ചങ്ങനാശേരി: ജി.രാമൻ നായർ
കടുത്തുരുത്തി: ജി. ലിജിൻലാൽ
പാലാ: പ്രമീള ദേവി
പീരുമേട് : ശ്രീനഗരി രാജൻ
തൊടുപുഴ: ശ്യാം രാജ് പി
ഉടുമ്പൻചോല: രമ്യ രവീന്ദ്രൻ
കുന്നത്തുനാട്: രേണു സുരേഷ്
തൃക്കാക്കര: എസ്.സജി
ആലുവ: എം.എൻ.ഗോപി
പെരുമ്പാവൂർ: ടി.പി.സിന്ധുമോൾ
എറണാകുളം: പദ്മജ എസ്. മേനോൻ
അങ്കമാലി: കെ.വി.സാബു
തൃപ്പൂണിത്തുറ: കെ.എസ്.രാധാകൃഷ്ണൻ
വൈപ്പിൻ: കെ.എസ്.ഷൈജു
കൊച്ചി: സി.ജി.രാജഗോപാൽ
മൂവാറ്റുപുഴ: ജിജി ജോസഫ്
പിറവം: എം.എ.ആശിഷ്
തൃശൂർ: സുരേഷ് ഗോപി
ഇരിങ്ങാലക്കുട: ജേക്കബ് തോമസ്
ചേലക്കര: ഷാജുമോൻ വട്ടേക്കാട്
കുന്നംകുളം: കെ.കെ.അനീഷ്കുമാർ
ഗുരുവായൂർ: നിവേദിത
മണലൂർ: എ.എൻ.രാധാകൃഷ്ണൻ
വടക്കാഞ്ചേരി: ഉല്ലാസ് ബാബു
ഒല്ലൂർ: ബി.ഗോപാലകൃഷ്ൺ
നാട്ടിക: എ.കെ.ലോചനൻ
പുതുക്കാട്: എ.നാഗേഷ്
കൊടുങ്ങല്ലൂർ: സന്തോഷ് ചിരക്കുളം
തിരൂർ: അബ്ദുൽ സലാം
കൊണ്ടോട്ടി: ഷീബ ഉണ്ണികൃഷ്ണൻ
ഏറനാട്: ദിനേശ്
നിലമ്പൂർ: ടി.കെ.അശോക് കുമാർ
വണ്ടൂർ: പി.സി.വിജയൻ
മഞ്ചേരി: പി.ആർ.രശ്മിനാഥ്
പെരിന്തൽമണ്ണ: സുചിത്ര മറ്റാട
മങ്കട: സജേഷ് ഏലായിൽ
മലപ്പുറം: സേതുമാധവൻ
വേങ്ങര: പ്രേമൻ
വള്ളിക്കുന്ന്: പീതാംബരൻ പാലാട്ട്
തിരൂരങ്ങാടി: സത്താർ ഹാജി
താനൂർ: നാരായണൻ
കോട്ടയ്ക്കൽ: പി.പി.ഗണേശൻ
പാലക്കാട്: ഇ.ശ്രീധരൻ
തൃത്താല: ശങ്കു ടി.ദാസ്
പട്ടാമ്പി: കെ.എം.ഹരിദാസ്
ഷൊർണ്ണൂർ: സന്ദീപ് വാര്യർ
ഒറ്റപ്പാലം: പി.വേണുഗോപാൽ
കോങ്ങാട്: എം.സുരേഷ് ബാബു
മലമ്പുഴ: സി.കൃഷ്ണകുമാർ
തരൂർ: കെ.പി.ജയപ്രകാശ്
ചിറ്റൂർ: വി.നടേശൻ
ആലത്തൂർ: പ്രശാന്ത് ശിവൻ
കോഴിക്കോട് നോർത്ത്: എം.ടി.രമേശ്
വടകര: എം.രാജേഷ് കുമാർ
കുറ്റ്യാടി: പി.പി.മുരളി
നാദാപുരം: എം.പി.രാജൻ
കൊയിലാണ്ടി: എൻ.പി.രാധാകൃഷ്ണൻ
പേരാമ്പ്ര: കെ.വി.സുധീർ
ബാലുശേരി: ലിബിൻ ഭാസ്കർ
എലത്തൂർ: ടി.പി.ജയചന്ദ്രൻ
കോഴിക്കോട് സൗത്ത്: നവ്യ ഹരിദാസ്
ബേപ്പൂർ: കെ.പി.പ്രകാശ് ബാബു
കുന്നമംഗലം: വി.കെ.സജീവൻ
കൊടുവള്ളി: ടി.ബാലസോമൻ
തിരുവമ്പാടി: ബേബി അമ്പാട്ട്
മാനന്തവാടി: മണിക്കുട്ടൻ
കൽപറ്റ: ടി.എം.സുബീഷ്
ധർമടം: സി.കെ.പത്മനാഭൻ
പയ്യന്നൂർ: കെ.കെ.ശ്രീധരൻ
കല്യാശേരി: അരുൺ കൈതപ്രം
തളിപ്പറമ്പ്: എ.പി.ഗംഗാധരൻ
ഇരിക്കൂർ: ആനിയമ്മ രാജേന്ദ്രൻ
അഴീക്കോട്: കെ.രഞ്ജിത്ത്
കണ്ണൂർ: അർച്ചന വന്ദിചൽ
തലശേരി: എൻ.ഹരിദാസ്
കൂത്തുപറമ്പ്: സി.സദാനന്ദൻ
മട്ടന്നൂർ: ബിജു ഏലക്കുഴി
പേരാവൂർ: സ്മിത ജയമോഹൻ
മഞ്ചേശ്വരം: കെ.സുരേന്ദ്രൻ
ഉദുമ: എ. വേലായുധൻ
കാസർകോട്: ശ്രീകാന്ത്
കാഞ്ഞങ്ങാട്: എം.ബൽരാജ്
തൃക്കരിപ്പൂർ: ടി.വി.ഷിബിൻ
സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്ന കഴക്കൂട്ടത്ത് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച നേതാവ് മത്സരിക്കുമെന്നാണ് നേരത്തെ ബി.ജെ.പി അവകാശപ്പെട്ടിരുന്നത്. എന്നാല്‍ കഴക്കൂട്ടത്ത് ബി.ജെ.പിയില്‍ ആശയക്കുഴപ്പം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ട കഴക്കൂട്ടം മണ്ഡലത്തിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ശോഭാ സുരേന്ദ്രനെ സംസ്ഥാന നേതൃത്വം വെട്ടിമാറ്റിയതായും റിപ്പോർട്ടുണ്ട്. കഴക്കൂട്ടത്ത് സർപ്രൈസ് സ്ഥാനാർത്ഥിയെന്ന് ബിജെപി പറയുന്നുണ്ടെങ്കിലും അത് ആര് എന്നത് ഇപ്പോഴും വ്യക്തമല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല