സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഏറ്റവും കുറവ് മദ്യപൻമാരുള്ള ജില്ല മലപ്പുറമെന്ന് ദേശീയ കുടുംബാരോഗ്യ സർവേ. ജില്ലയിലെ പുരുഷൻമാരിൽ 7.7 ശതമാനം മാത്രമാണ് മദ്യപിക്കുന്നത്. സംസ്ഥാന ശരാശരിക്കും (19.9%) വളരെ കുറവാണ് ഇക്കാര്യത്തിൽ മലപ്പുറത്തിന്റെ സ്ഥാനം. എറ്റവും കൂടുതൽ മദ്യപരുള്ള ജില്ല ആലപ്പുഴയാണ് (29%). ജില്ലയിൽ മദ്യപിക്കുന്നവരുടെ ഇഷ്ട ബ്രാൻഡ് ബ്രാണ്ടിയാണെന്നും സർവേ റിപ്പോർട്ടിനെ ഉദ്ദരിച്ച് മനോരമ റിപ്പോർട്ട് ചെയ്തു.
ബിവറേജസ് കോർപറേഷന്റെ കണക്കുകളിൽ ആലപ്പുഴക്കാരുടെ ഇഷ്ടമദ്യം റം ആണ്. കഴിഞ്ഞ ഒരു മാസത്തെ കണക്കിൽ 90,684 കെയ്‌സ് റം ആണ് ആലപ്പുഴക്കാർ കുടിച്ചത്. ബാക്കി ഇനങ്ങളും ബിയറും എല്ലാം കൂടി 1.4 ലക്ഷം കെയ്‌സ് ചെലവായി. അതേസമയം ആലപ്പുഴയിലെ സ്ത്രീകളിൽ 0.2 ശതമാനം മാത്രമാണ് മദ്യപിക്കുന്നത്.
മദ്യപിക്കുന്നവരുടെ കണക്കിൽ കേരളം ദേശീയ ശരാശരിയെക്കാളും മുന്നിലാണ്. 15 വയസിന് മുകളിലുള്ള പുരുഷൻമാരിൽ ദേശീയ ശരാശരി 18.8 ശതമാനം മദ്യപിക്കുമ്പോൾ കേരളത്തിൽ ഇത് 19.9 ശതമാനമാണ്. കേരളത്തിൽ നഗരങ്ങളിൽ 18.7 ശതമാനവും ഗ്രാമങ്ങളിൽ 21 ശതമാനവും പുരുഷൻമാർ മദ്യപിക്കുമെന്നും സർവേ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല