സ്വന്തം ലേഖകന്‍: മികച്ച ആരാധക സംഘത്തിനുള്ള ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ഓണേഴ്‌സിന്റെ പുരസ്‌കാരം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക സംഘമായ മഞ്ഞപ്പടയ്ക്ക്. മികച്ച ആരാധക സംഘത്തിനുള്ള മികച്ച കാണികള്‍ എന്ന വിഭാഗത്തിലാണ് മഞ്ഞപ്പട പുരസ്‌കാരം സ്വന്തമാക്കിയത്. ബെംഗളൂരു എഫ് സിയുടെ വെസ്റ്റ് ബ്ലോക്ക് ബ്ലൂസിനേയും ഭാരത് ആര്‍മിയേയും നമ്മ ടീമിനേയും പിന്നിലാക്കിയാണ് മഞ്ഞപ്പടയുടെ വിജയം.
മുംബൈയില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. വിരാട് കോഹ്‌ലി ഫൗണ്ടേഷനും സഞ്ജീവ് ഗോയങ്ക ഗ്രൂപ്പും ചേര്‍ന്നാണ് മത്സരം സംഘടിപ്പിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മഞ്ഞപ്പടയ്ക്ക് ഉണ്ടായ വളര്‍ച്ചയ്ക്കുള്ള അംഗീകാരം ആയി ഇത്. വോട്ടിംഗിലൂടെ ആയിരുന്നു വിജയികളെ കണ്ടെത്തിയത്.
മഞ്ഞപ്പടയ്ക്ക് ഐ എസ് എല്‍ സീസണു മുന്നേ കിട്ടിയ ഒരു വലിയ ഊര്‍ജ്ജം കൂടിയായി ഈ അവാര്‍ഡ്. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കും ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്കും മഞ്ഞപ്പട അവാര്‍ഡ് സ്വീകരിച്ചു കൊണ്ട് നന്ദി പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളും മഞ്ഞപ്പടയെ അവാര്‍ഡില്‍ അഭിനന്ദിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല