സ്വന്തം ലേഖകന്‍: ‘അവര്‍ കരിയര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നു, ഇനിയും സഹിച്ച് മുന്നോട്ടു പോകാനാകില്ല,’ മഞ്ഞപ്പടയ്‌ക്കെതിരെ ആഞ്ഞടിച്ച് സി.കെ വിനീത്. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയ്‌ക്കെതിരെ മുന്‍ താരം സി.കെ വിനീത്. തന്റെ കരിയര്‍ നശിപ്പിക്കാന്‍ മഞ്ഞപ്പടയിലെ ചിലര്‍ ശ്രമിച്ചതായി സി.കെ വിനീത് പറഞ്ഞു.
വ്യാജപ്രചരണങ്ങള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും സി.കെ വിനീത് പറഞ്ഞു. വ്യാജപ്രചരങ്ങള്‍ക്ക് പിന്നില്‍ മഞ്ഞപ്പടയിലെ ഭാരവാഹികളാണെന്നും വിനീത് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബോള്‍ബോയിയെ അസഭ്യം പറഞ്ഞെന്ന് കള്ളം പ്രചരിപ്പിക്കുന്നു. ഇനിയും സഹിച്ച് മുന്നോട്ട് പോകാനാകില്ല.
കണക്കില്‍ മാത്രമാണ് മഞ്ഞപ്പട മുന്നില്‍. കളിക്കാരോടുള്ള സമീപനത്തില്‍ മഞ്ഞപ്പട പിന്നിലെന്നും വിനീത് പറഞ്ഞു. ആള്‍ക്കൂട്ട ആക്രമണത്തിന് സമാനമാണ് തനിക്കെതിരായ ആക്രമണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ആരാധകരുടെ പെരുമാറ്റത്തെക്കുറിച്ച് അനസ് ചിലപ്പോള്‍ പറയുമായിരിക്കും, റാഫിക്ക ഇതിന് മുന്‍പ് പറഞ്ഞിട്ടുണ്ട്. റിനോ പറഞ്ഞിട്ടുണ്ട്. മറ്റുള്ളര്‍ ജൂനിയര്‍ ആയതുകൊണ്ടായിരിക്കും പറയാത്തത്,’ ജനുവരിയിലെ ട്രാന്‍സ്‌ഫോര്‍ വിന്‍ഡോയിലാണ് സി.കെ വിനീത് ബ്ലാസ്റ്റേഴ്‌സ് വിട്ട് ചെന്നെയിനില്‍ എത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല