സ്വന്തം ലേഖകന്‍: ബജറ്റ് അവതരണം തുടങ്ങി; നവകേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി 1000 കോടി, 25 പുതിയ പദ്ധതികള്‍; പ്രവാസിക്ഷേമത്തിന് 81 കോടി; തീരദേശ വികസനത്തിന് 1000 കോടി. സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി. നാരായണ ഗുരുവിനെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു ധനമന്ത്രിയുടെ ബജറ്റവതരണത്തിന്റെ തുടക്കം. ഇനി പുനര്‍നിര്‍മ്മാണത്തിന്റെ ഘട്ടമാണെന്നും പ്രളയകാലത്തെ ഒരുമയെ ലോകം വിസ്മയത്തോടെ കണ്ടുവെന്നും തോമസ് ഐസക് പറഞ്ഞു.
എന്നാല്‍ പ്രളയം ഒരുമിപ്പിച്ച ജനതയെ വര്‍ഗീയമായി വിഭജിക്കാന്‍ ശ്രമം നടന്നുവെന്നും ഇത് പ്രളയത്തിന് ശേഷമുള്ള രണ്ടാമത്തെ ദുരന്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വനിതാമതില്‍ മലയാളിയുടെ ആത്മാഭിമാനം ഉയര്‍ത്തിയെന്നും ജില്ലകളില്‍ ഇതിന് തുല്യമായ പരിപാടികള് സംഘടിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
നവോത്ഥാന മ്യൂസിയം തിരുവനന്തപുരത്ത് സ്ഥാപിക്കുമെന്നും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.
പ്രളയാനന്തര പുനര്‍ നിര്‍മ്മാണത്തില്‍ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് ധനമന്ത്രി. 1000 കോടി രൂപ പുനര്‍നിര്‍മാണത്തിനായി വകയിരുത്തും. നവകരേളത്തിനായി 25 പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചു.തീരദേശ വികസത്തിന് 1000 കോടി രൂപ ബജറ്റില്‍ വകയിരുത്തി. തീരത്ത് വീട് നിര്‍മാണത്തിന് 10 ലക്ഷവും അനുവദിച്ചു. ലൈഫ് മിഷനില്‍ നിന്ന് അര്‍ഹരായ എല്ലാവര്‍ക്കും ഈ വര്‍ഷം തന്നെ വീട് നല്കുമെന്നും ധനമന്ത്രി പറഞ്ഞു.
പുതിയ കുട്ടനാട് പാക്കേജും ബജറ്റില്‍ പ്രഖ്യാപിച്ചു. കിഫ്ബി സഹായത്തോടെ കുട്ടനാട് കുടിവെള്ള പാക്കേജ്. കുട്ടനാട് കുടി വെള്ള പദ്ധതി നടപ്പാക്കും. കുട്ടനാട് മലിനപ്പെടില്ലെന്ന് ഉറപ്പ് വരുത്തും. കൃഷി നഷ്ടം പരിഹരിക്കാന്‍ 20 കോടി രൂപയും വകയിരുത്തും. കുട്ടനാട്ടില്‍ ഹെലിപാഡുള്ള ആശുപത്രി സ്ഥാപിക്കും. തോട്ടപ്പള്ളി സ്പില്‍വേ നവീകരണത്തിന് 40 കോടിയും ബജറ്റില്‍ വകയിരുത്തി.
ബജറ്റില്‍ വയനാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. വയനാട്ടിലെ കാപ്പിപ്പൊടി മലബാര്‍ എന്ന ബ്രാന്റില്‍ ഇറക്കും. കുരുമുളക് കര്‍ഷകര്‍ക്ക് പത്ത്‌കോടി രൂപയും ബജറ്റില്‍ വകയിരുത്തി. പ്രളയത്തില്‍ നിന്ന കരകയറാന്‍ കേന്ദ്രം യാതൊരു സഹായവും നല്കിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നും 3000 കോടി രൂപയാണ് ലഭിച്ച്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സഹായങ്ങള്‍ ലഭിക്കുന്നത് കേന്ദ്രം നിഷേധിച്ചുവെന്നും ധനമന്ത്രി പറഞ്ഞു.
നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് എത്താന്‍ തെക്ക് വടക്ക് സമാന്തര റെയില്‍പാത
ഏഴ് വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കും. പ്രവാസിക്ഷേമത്തിന് 81 കോടി, തിരിച്ചെത്തുന്ന പ്രവാസികളുടെ ധനസഹായത്തിന് 25 കോടി. സ്വയം തൊഴില്‍ പദ്ധതികള്‍ക്ക് 15 കോടി. പ്രവാസി നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ മാസവരുമാനം. കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പ്രവാസി ചിട്ടി എന്നിവയാണ് പ്രവാസികള്‍ക്കായുള്ള ബജറ്റിലെ വാഗ്ദാനങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല