സ്വന്തം ലേഖകന്‍: കേരളത്തിലെ കാമ്പസുകളില്‍ ചെകുത്താന്മാരും പിശാചുക്കളും, ആഘോഷ പരിപാടികള്‍ക്ക് കര്‍ശന നിയന്ത്രണം വരുന്നു. തിരുവനന്തപുരം സിഇടി കോളേജ് കാമ്പസില്‍ ഓണാഘോഷം എന്നപേരില്‍ നടത്തിയ പേക്കൂത്തില്‍ വിദ്യാര്‍ഥിനി മരിച്ച സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനമുണ്ടായത്.
കോളജ് യൂണിയന്റെ പ്രവര്‍ത്തനങ്ങളില്‍ പരാതിയുണ്ടെങ്കില്‍ പ്രിന്‍സിപ്പലിന്റെ അനുമതിയില്ലാതെ പൊലീസിന് ക്യാമ്പസിനുള്ളില്‍ പരിശോധന നടത്താമെന്ന് സര്‍ക്കാരിന്റെ ശുപാര്‍ശ. മൂന്നു പ്രാവശ്യം തിരിച്ചറിയല്‍ രേഖകളില്ലാതെ പിടിക്കപ്പെട്ടാന്‍ വിദ്യാര്‍ത്ഥിയെ പുറത്താക്കുമെന്നും ഉന്നതതല യോഗത്തില്‍ ചര്‍ച്ചക്ക് വിതരണം ചെയ്ത കുറിപ്പില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു.
കോളജിനുള്ളിലെ ആഘോഷങ്ങള്‍ക്ക് നിബന്ധന തയ്യാറാക്കാനായി ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതിയെ രൂപീകരിച്ചു. വിവാദപ്രതിവാദങ്ങള്‍ നടക്കാന്‍ സാധ്യതയുള്ള ചില ശുപാര്‍ശകളാണ് ചര്‍ച്ചക്കായി സര്‍ക്കാര്‍ മുന്നോട്ടുവച്ചത്.
കോളജ് യൂണിയന്റെ പ്രവത്തനങ്ങളെ നിയന്ത്രിക്കാന്‍ കോളജ് പ്രിന്‍സിപ്പല്‍ ചെയര്‍മാനും സ്റ്റാഫ് അഡ്വൈസര്‍ കണ്‍വീനറുമായ ഒരു സമിതിയെ നിയോഗിക്കണം. കോളജ് യൂണിയന്‍ ഓഫീസിനുള്ളില്‍ ആയുധങ്ങള്‍ വച്ചിരിക്കുന്നതായോ മറ്റെന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുകയോ ചെയ്താല്‍ പ്രിന്‍സിപ്പാളിന്റെ അനുമതിയില്ലാതെ പൊലീസിന് ക്യാമ്പസില്‍ പരിശോധ നടത്താം. ഏതെങ്കിലും തരത്തിലുള്ള കുറ്റം കണ്ടെത്തിയാല്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ള ഉത്തരവാദപ്പെട്ടവര്‍ക്കുനേരെ അച്ചടക്ക നടപടിയുണ്ടാകും.
അച്ചക്കട സമിതിയുടെ മുന്‍കൂട്ടിയുള്ള അനുമതി വാങ്ങിയ ശേഷമാത്രമേ കോളജില്‍ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാടുള്ളൂ. തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ചില്ലെങ്കില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും 500 രൂപ പിഴയീടാക്കും. മൂന്നുപ്രാവശ്യം പിടിക്കെപ്പെട്ടാല്‍ കോളജില്‍ നിന്നും പുറത്താക്കും. കോളജിനുള്ളില്‍ വാഹനങ്ങള്‍ പ്രവേശിപ്പിക്കില്ല. അച്ചടക്കസമിതി എല്ലാ ആഴ്ചകളിലും യൂണിയന്‍ ഓഫീസ് പരിശോധിക്കണമെന്നും സര്‍ക്കാര്‍ ശുപാര്‍ശ മുന്നോട്ടുവയ്ക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല