കേരള കാത്തലിക്ക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ ഈസ്റ്റര്‍ ആഘോഷം ഏപ്രില്‍ 11 ശനിയാഴ്ച നടക്കും. ടിബര്‍ലി മേതോഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ ഉച്ചയ്ക്ക് 2 ന് ആഘോഷപൂര്‍വ്വമായ ദിവ്യബലിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.
ഫ്രുഷ് ബറി രൂപത സീറോ മലബാര്‍ ചാപ്ലയിന്‍ റവ . ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരി , സീറോമലങ്കര ചാപ്ലയിന്‍ ഫാ. തോമസ് മടുക്കമുട്ടില്‍ ഫാ റോബിന്‍സണ്‍ മെര്‍ക്കിസ് തുടങ്ങിയവര്‍ ദിവ്യബലിയില്‍ കാര്‍മ്മികരാകും. തുടര്‍ന്ന്് നടക്കുന്ന പൊതുസമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിന്ദു ആന്റണി അധ്യക്ഷത വഹിക്കും. ദൈവീകര്‍ ചേര്‍ന്ന് ഭദ്രദീപം തെള്ളിയിക്കുന്നതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകും . അസോസിയേഷന്‍ യുവജന കൂടായ്മയും മുതിര്‍ന്നവരും വിവിധങ്ങളായ പരിപാടികളുമായി വേദിയില്‍ എത്തിച്ചേരും.
ബൈബിള്‍ അധിഷ്ടിതമായ ഒട്ടേറെ ദൃശ്യാവിഷ്‌കരങ്ങളാണ് ഇക്കുറി അണിയറയില്‍ ഒരുങ്ങുന്നത് . വിഭവ സമൃദമായ ഈസ്റ്റര്‍ ഡിന്നറോടെ പരിപാടികള്‍ സമാപിക്കും. ആഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ മുഴുവന്‍ അസോസിയേഷന്‍ കുടുംബങ്ങളെയും സെക്രട്ടറി നോയല്‍ ജോര്‍ജ്ജ് സ്വാഗതം ചെയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല