1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 24, 2012

ഇംഗ്ലണ്ടിലെ ഡോര്‍ സററ്‌കൗണ്ടിയിലെ പ്രവാസി മലയാളികള്‍ മലയാളം വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിന്റെ 10-ാം വാര്‍ഷികം ആഘോഷിക്കുന്നു.ഫൈമോത് രൂപതാധ്യക്ഷന്‍ അഭിവധ്യ ക്രിസ്‌ററഫര്‍ പിതാവ് മുഖ്യാതിഥിയായിരിക്കും

.റവ.ഫാദര്‍ സണ്ണി പോള്‍ എം.എസ്.എഫ്.എസി ന്റെ മുഖ്യ കാര്‍മികത്വത്തില്‍ മാര്‍ച്ച് 2002 ല്‍ ആരംഭിച്ച മലയാളം വി.കുര്‍ബ്ബാന ഇന്ന് ഡോര്‍ സററിലെ എല്ലാ ക്രൈസ്തവരുടെയും വിശ്വാസ കേന്ദ്രമാണ്. മാസം തോറുമുളള നാല് വി.കുര്‍ബ്ബാനകള്‍ മലയാളികളുടെ ഒത്തുച്ചേരലിന്റെ വേദി കൂടിയാണ്. എല്ലാ മാസവും നടക്കുന്ന മതബോധന ക്ലാസുകള്‍ക്ക് കേരളത്തില്‍ നിന്നുളള കന്യാസ്ത്രീകളാണ് നേതൃത്വം നല്‍കുന്നത്.ഫാ.സണ്ണി പോള്‍,ഫാ. ചാക്കോ പനത്തറ, ഫാ.സിറിള്‍ പുതുമന എന്നിവരുടെ നേതൃത്വത്തില്‍ ദിവ്യബലിയര്‍പ്പിക്കപ്പെടുന്നു.കേരളത്തില്‍ നിന്നുളള പ്രമുഖ വചന പ്രഘോഷകര്‍ നയിക്കുന്ന ധ്യാനങ്ങളും എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുണ്ട്.

വര്‍ഷംതോറും നടത്തി വരുന്ന സെന്റ് തോമസിന്റെയും, വി.അല്‍ഫോന്‍സാമ്മയുടെയും തിരുനാളിനോടനുബന്ധിച്ച് ഇത്തവണ കേരള കാത്തലിക് കമ്മ്യൂണിററിയുടെ 10-ാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ജൂണ്‍ 24 ന് ആഘോഷിക്കുന്നു
.

കാര്യ പരിപാടികള്‍:

4.30pm അഭിവന്ദ്യ ക്രിസ്‌ററഫര്‍ പിതാവിന് ബാന്റ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരണം

5.00pm ആഘോഷമായ പാട്ടു കുര്‍ബ്ബാന

7.00pm തിരു സ്വരൂപങ്ങള്‍ വഹിച്ചുക്കൊണ്ടുളള പ്രദക്ഷിണം

8.00pm സാംസ്‌ക്കാരിക സമ്മേളനം.കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍

തുടര്‍ന്ന് സ്‌നേഹ വിരുന്ന്.9.30-ാടെ പരിപാടികള്‍ സമാപിക്കും. Dale Valley Roadലെ St.Edward’s School ആണ് സമ്മേളന വേദി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.