തനത് കേരളാ ശൈലിയില്‍ ഓണം ആഘോഷിച്ചുകൊണ്ട് കേരള ക്ലബ്ബ് നനീറ്റന്‍ ഇത്തവണയും യുകെ മലയാളികളുടെ ഇടയില്‍ ശ്രദ്ധാകേന്ദ്രമായി. ജര്‍മ്മിനിയില്‍ നിന്നും പ്രത്യേക ക്ഷണിതാവായി എത്തിയ ഫാ. ജോസഫ് കല്ലുങ്കമാക്കല്‍ നിലവിളക്ക് കൊളുത്തി ആഘോഷങ്ങള്‍ ഉത്ഘാടനം ചെയ്തു. ചടങ്ങില്‍ സെക്രട്ടറി ഷിജോ മാത്യു സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് സെന്‍സ് അദ്ധ്യക്ഷനായിരുന്നു.
കേരള തനിമയോട് ഓണം ആഘോഷിക്കാനായി കനേഡിയന്‍ ദമ്പതികളും കവന്‍ട്രി യൂണിവേഴ്‌സിറ്റിയില്‍ നിന്നുളള പ്രൊഫസര്‍ നീന മരിയ, ഡോ. പീറ്റര്‍ ജാക്‌സണ്‍ എന്നിവരും കേരള ക്ലബ്ബിനൊപ്പം എത്തിയിരുന്നു. പ്രത്യേക ക്ഷണിതാക്കള്‍ക്ക് വേണ്ടി ജെറിന്‍ മിഖായേല്‍ തയ്യാറാക്കിയ ഓണം ഫിലിം ഷോ ഏറെ ശ്രദ്ധിക്കപ്പെട്ടു.
കേരള ശൈലിയില്‍ ഓണ സദ്യ വിളമ്പിയത് വിദേശികള്‍ക്കും ഒപ്പം അസോസിയേഷന്‍ അംഗങ്ങള്‍ക്കും കൂടുതല്‍ ആസാദ്യകരമായി. വിവിധ ഇനം കലാ കായിക മത്സരങ്ങള്‍ക്കൊപ്പം കുട്ടികള്‍ ആവതരിപ്പിച്ച മഹാബലിയുടെ നാടക ആവിഷ്‌കാരം ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി. ക്ലബ്ബ് പിആര്‍ഓ ടെറന്‍സ് മിഖായേല്‍ നന്ദി പ്രകാശിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല