വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്ന നനീട്ടന് കേരള ക്ലബ്ബിന്റെ വേനല്‍ക്കാല വിനോദയാത്ര ഈവര്‍ഷം സ്കോട്ട്ലണ്ടിലേക്ക് പോകുവാന്‍ തീരുമാനിച്ചു.
പതിവിനു വിപരീതമായി മൂന്നു ദിവസം നീണ്ടു നില്ക്കുന്ന ട്രിപ്പില്‍ അഞ്ഞൂറ് വര്‍ഷം പഴക്കമുള്ള കാസിലില്‍ താമസിച്ചും സ്കോട്ട്ലന്‍ഡിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലൂടെ സഞ്ചരിച്ചും ക്ലബ്ബ് അംഗങ്ങള്‍ ചരിത്രത്തിന്റെ എടുകളിലേക്ക് ഒരു എത്തിനോട്ടം നടത്തും.കാസിലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഏഷ്യന്‍ കൂട്ടായ്മയ്ക്ക് താമസ സൗകര്യം നല്‍കുന്നത്.
ജൂണ്‍ 8 മുതല്‍ 10 വരെ നീണ്ടു നില്ക്കുന്ന ട്രിപ്പില്‍ നാട്ടില്‍ നിന്നും അവധിക്കു വന്ന മാതാപിതാക്കളും പങ്ക് ചേരും.തദവസരത്തില്‍ യുക്മ കായിക മേളയില്‍ സമ്മാനം നേടിയ സജീവ് സെബാസ്റ്റിന് ,ലിജോ ജോസഫ് എന്നിവരെ അനുമോദിക്കും.കൂടാതെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാ കായിക മത്സരങ്ങളും നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ബിന്‍സ് ജോര്‍ജ് 0793132 9311
ഷിബു ചെറിയാന് 0753921 8217
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല