സ്വന്തം ലേഖകൻ: മുഖ്യമന്ത്രി യൂറോപ്പിലേക്ക് തിരിച്ചു. മന്ത്രിമാരായ പി. രാജീവും വി. അബ്ദുറഹിമാനും ഒപ്പം പുലർച്ചെ 3.45നായിരുന്നു മുഖ്യമന്ത്രി തിരിച്ചത്. കോടിയേരി ബാലകൃഷ്ണന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തശേഷം കണ്ണൂരിൽനിന്നു മുഖ്യമന്ത്രി തിങ്കളാഴ്ച രാത്രി കൊച്ചിയിലെത്തിയിരുന്നു.
രണ്ടാംഘട്ട പര്യടനത്തിൽ ഉൾപ്പെട്ടിരുന്ന നോർവേയിലേക്കാണ് ഇപ്പോൾ പോകുന്നത്. അഞ്ചുമുതൽ ഏഴുവരെ നോർവേയിലും ഒമ്പതുമുതൽ 12 വരെ യുകെയിലുമാണ് സന്ദർശനം.
ഫിൻലൻഡിലേക്കു പോകാനിരുന്ന ആദ്യഘട്ട പര്യടനം കോടിയേരിയുടെ മരണത്തെത്തുടർന്ന് മുഖ്യമന്ത്രി റദ്ദാക്കിയിരുന്നു. ഒക്‌ടോബർ ഒന്നിനാണ് പോകാനിരുന്നത്. മന്ത്രിമാരായ പി.രാജീവ്, വി.അബ്ദുറഹ്മാൻ എന്നിവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടാകുമെന്നാണ് വിവരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല