സ്വന്തം ലേഖകന്‍: വ്യാപാരത്തിനായി ലണ്ടന്‍ ഓഹരി വിപണി തുറന്നു കൊടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ക്ഷണ പ്രകാരം ഇത്തരമൊരു ചടങ്ങില്‍ പങ്കെടുക്കുന്ന ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയന്. ലണ്ടന്‍ ഓഹരി വിപണിയില്‍ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാന തല സ്ഥാപനം എന്ന പദവിയും കിഫ് ബിക്ക് സ്വന്തമായി. ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ച് തുറക്കാനുള്ള ക്ഷണം കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രിക്ക് ലഭിച്ചത്. ധനമന്ത്രി തോമസ് ഐസകും ചീഫ് സെക്രട്ടറി ടോം ജോസിനും കിഫ്ബി സിഇഒ കെ എം എബ്രഹാമിനും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.
ലണ്ടന്‍ ഓഹരിവിപണിയില്‍ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനതല സ്ഥാപനമായി കിഫ്ബി വരുന്നതിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രിക്ക് ഈ ക്ഷണം ലഭിച്ചത്. ഇതിലൂടെ സംസ്ഥാനത്തിന് വിഭവസമാഹരണത്തിനുള്ള പുതിയ അവസരവും കോര്‍പ്പറേറ്റ് ഭരണത്തിലെയും ഫണ്ട് പരിപാലനത്തിലെയും ലോകോത്തരസമ്പ്രദായങ്ങള്‍ പകര്‍ത്താനുള്ള അവസരവും വഴിതുറക്കുമെന്നാണ് വിലയിരുത്തുന്നത്. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ചടങ്ങുകള്‍ക്ക് ശേഷം മുഖ്യമന്ത്രിയും ധനമന്ത്രിയും കെ.എസ്.എഫ്.ഇ. പ്രവാസിച്ചിട്ടിയുടെ യൂറോപ്പ് തല ഉദ്ഘാടനത്തിന് പങ്കെടുക്കും.
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പ്
വ്യാപാരത്തിനായി ലണ്ടന്‍ ഓഹരി വിപണി മുഖ്യമന്ത്രി പിണറായി വിജയന് തുറന്നു കൊടുക്കുന്നു. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ക്ഷണ പ്രകാരം ഇത്തരമൊരു ചടങ്ങില്‍ പങ്കെടുക്കുന്ന ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയന്. ലണ്ടന്‍ ഓഹരി വിപണിയില്‍ കിഫ്ബി ഓഹരികള്‍ ലിസ്റ്റ് ചെയ്യുന്നതിനും തുടക്കമായി. ലണ്ടന്‍ ഓഹരി വിപണിയില്‍ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാന തല സ്ഥാപനം എന്ന പദവി കിഫ് ബിക്ക് സ്വന്തമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല